കിറ്റ്കോയുടെ സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം

കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ജനുവരി 18-ന് ആരംഭിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ളോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45.
ഐ ടി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സാമ്പത്തിക വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വെ, ബിസിനസ് പ്ലാനിംഗ്, മാനേജ്മെന്റ്, നേട്ടം കൈവരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കുളള ഗവൺമെന്റ് സഹായങ്ങള്‍, ഇന്‍കുബേഷന്‍ സ്കീം, എക്സ്പ്പോര്‍ട്ട് ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍ ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയ വിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 18-ന് മുമ്പായി 9847463688, 9447509643, 0484-412900.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona