കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. കോട്ടയം അഡീഷണൽ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറിന്റേതാണ് വിധി. 2018 ജൂൺ 27നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീ നല്കിയ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്തംബർ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ് വകുപ്പുകളാണ് കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പെടെ 84 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 33 പേരെയാണ് വിസ്തരിച്ചത്. വിധി കേൾക്കാനായി രാവിലെ ഒൻപതരയോടെ ഫ്രാങ്കോ മുളയ്ക്കൽ സഹോദരനും സഹോദരി ഭർത്താവിനുമൊപ്പം കോടതിയിലെത്തിയത്. പിൻവാതിലിലൂടെയാണ് കോടതിയിലേക്ക് പ്രവേശിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona