അഫ്‌ഗാനിസ്ഥാനിൽ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ പ്രതിമകളുടെ തലയറുത്ത് മാറ്റി വ്യാപാരികള്‍.

അഫ്‌ഗാനിസ്ഥാനിൽ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ പ്രതിമകളുടെ തലയറുത്ത് മാറ്റി വ്യാപാരികള്‍.

വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ഡമ്മി പ്രതിമകളുടെ തലയറുത്ത് മാറ്റി വ്യാപാരികള്‍. താലിബാന്റെ ഉത്തരവിനെ തുടര്‍ന്നാണ് സ്ഥാപനങ്ങളിലെ സ്ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലകള്‍ അറുത്തുമാറ്റാന്‍ ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് താലിബാന്‍ ഭരണകൂടം വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡമ്മികളുടെ തല അറുത്തുമാറ്റാന്‍ ഉത്തരവിട്ടത്. സാധാരണയായി ഹിജാബ് ഇട്ടുകൊടുക്കാതെയാണ് ഇത്തരം ഡമ്മികളില്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇത് ഇസ്ലാമിക നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തലകള്‍ അറുത്തുമാറ്റാതെ പ്രതിമകളില്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ഭയന്നാണ് വ്യാപകമായി പ്രതിമകളുടെ തലകള്‍ അറുത്തുമാറ്റുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശരിയത്ത് നിയമപ്രകാരം സ്ത്രീകള്‍ ഹിജാബ് ധരിക്കാതെയിരിക്കുന്നത് കുറ്റകരമാണെന്ന് താലിബാന്‍ മന്ത്രി ആസിസ് റഹ്മാന്‍ പറഞ്ഞു. അതുകൊണ്ടാണ് പ്രതിമകളുടെ തലയറുക്കാന്‍ ഉത്തരവിട്ടത്. ഡമ്മികള്‍ ഹിജാബ് ധരിക്കാതെയും, ശരീരം മറയ്‌ക്കാതെയും ഇരുന്നാല്‍ അള്ളാഹുവിന്റെ മാലാഖ എങ്ങിനെയാണ് അവരുടെ കടയിലേക്ക് വരുക. ചില കടക്കാര്‍ പ്രതിമകളുടെ തല പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചാണ് മറച്ചുവെച്ചിരിക്കുന്നത്. ഇത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഡമ്മികളുടെ തലവെട്ടിയെടുക്കണമെന്ന് ദേശീയ തലത്തില്‍ താലിബാന്‍ യാതൊരു ഉത്തരവും ഇറക്കിയിട്ടില്ല.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.