സി പി എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍.

സി പി എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍.

തന്നെ അപമാനിച്ച്‌ പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തത് എന്നും രാജേന്ദ്രന്‍ ആരോപിച്ചു. ആരോപണങ്ങളില്‍ താന്‍ വിശദീകരണം നല്‍കിയിരുന്നു. വിശദീകരണം ചോദിച്ചിട്ട് കൊടുത്തില്ല എന്ന് പറയുന്നത് തെറ്റാണ്. മറുപടിക്കത്ത് കൊടുത്തു. അതിന്റെ അക്നോളജ്മെന്റ് രേഖ കൈവശമുണ്ട്. രജിസ്റ്റേര്‍ഡ് പോസ്റ്റ് ആയി ജില്ലാ കമ്മിറ്റിക്കാണ് അയച്ചത്. ചായക്കടയില്‍വെച്ച്‌ ആരെങ്കിലും ഗൂഢാലോചന നടത്തുമോ? ചായക്കട എന്താ സ്വന്തമായി എടുത്തിരിക്കുകയാണോ? എന്നും രാജേന്ദ്രന്‍ ചോദിച്ചു. തന്റെ വിശദീകരണം അംഗീകരിച്ച്‌ അംഗത്വത്തില്‍ നിലനിര്‍ത്താമായിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. പുറത്താക്കിയെന്ന് വച്ച്‌ മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. നാല്‍പത് വര്‍ഷം അധ്വാനിച്ചത് ഈ ഒരു പാര്‍ട്ടിക്കു വേണ്ടിയാണ്. ഇവിടെ അധ്വാനിച്ചിട്ട് വേറൊരു ഓഫിസില്‍ പോയിട്ടാണോ ആനുകൂല്യം പറ്റുകയെന്നും രാജേന്ദ്രന്‍ ചോദിച്ചു. ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ വന്ന ആളല്ല. ഗവണ്‍മെന്റ് പോസ്റ്റില്‍നിന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ദേവികുളം എം എല്‍ എ രാജയെ തോല്‍പിക്കാന്‍ ചായക്കടയില്‍വെച്ച്‌ ഗൂഢാലോചന നടത്തി എന്ന പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം തന്നെ പുറത്താക്കാന്‍ സിപിഎമ്മിന് അവകാശമുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പുറത്താക്കലുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വവുമായി മാസങ്ങള്‍ നീണ്ട ശീതയുദ്ധത്തിനൊടുവിലാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കമിറ്റി സംസ്ഥാന കമ്മിറ്റിയോടു ശുപാര്‍ശ ചെയ്തത്. എന്നാല്‍ സിപിഐയിലേക്ക് പോകുമെന്ന അഭ്യൂഹം രാജേന്ദ്രന്‍ നിഷേധിച്ചു. മൂന്നു തവണ ദേവികുളം എംഎല്‍എയായിരുന്ന രാജേന്ദ്രന് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ല. സിപിഎം സ്ഥാനാര്‍ഥിയായി പകരം മത്സരിച്ച എ രാജയെ തോല്‍പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്നാണ് ആരോപണം. പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത ഉണ്ടായില്ല, പ്രചാരണത്തില്‍ നിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, ജാതിഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.