സര്‍ക്കാര്‍ വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചര്‍ച്ചയാവാം -മന്ത്രി എം.വി ഗോവിന്ദന്‍

സര്‍ക്കാര്‍ വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചര്‍ച്ചയാവാം -മന്ത്രി എം.വി ഗോവിന്ദന്‍

സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള നേരിയ സംശയങ്ങളില്‍ പോലും ചര്‍ച്ച നടത്തുമെന്നും സംശയങ്ങള്‍ ദുരീകരിക്കുന്ന നടപടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുമെന്നും മന്ത്രി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഭൂതകാലത്തെക്കുറിച്ച്‌ പറഞ്ഞ് അധികം മുന്നോട്ട് പോകാനാവില്ല. ത്രസിപ്പിക്കുന്ന വര്‍ത്തമാന കാലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ചിന്ത വേണം. അതിനായി പ്രവര്‍ത്തിക്കണം. ലോകത്തിൻറെ മുന്നില്‍ വിസ്മയിപ്പിക്കാന്‍ കഴിയുന്ന മുന്നേറ്റത്തിന് കഴിഞ്ഞുവെന്നതാണ് കേരളത്തിൻറെ പ്രത്യേകത. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗുണമേന്മയുള്ള ജീവിത നിലവാരം പുലര്‍ത്തുന്നതാണ് കേരളം. ഇനിയും മുന്നേറണം. എല്ലാ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. അതില്‍ സംശയമുള്ളവരുമായി ചര്‍ച്ച നടത്തും. പറ്റില്ല എന്ന്​ പണ്ട്​ പറഞ്ഞിരുന്നതു പോലെ ഇനി പറയാനാവില്ല. കെ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംബന്ധിച്ച്‌​ സംവേദനത്തിന്​ മടി കാണിച്ചിട്ടു കാര്യമില്ല. സംശയിക്കുന്നവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനുള്ള നടപടി മുഖ്യമന്ത്രിയുടെ നേതൃത്വത്തി‍ല്‍ നടക്കാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ്​ കെ റെയില്‍ വിവാദം ചൂണ്ടിക്കാട്ടി​ മന്ത്രിയുടെ പരാമര്‍ശം.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.