യു.കെ യിൽ പഠനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് ; മനുഷ്യ കടത്തിന്റെ പുത്തൻ ശൈലി ഒപ്പം ലക്ഷങ്ങളുടെ തട്ടിപ്പും

യു.കെ യിൽ പഠനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് ; മനുഷ്യ  കടത്തിന്റെ പുത്തൻ ശൈലി ഒപ്പം ലക്ഷങ്ങളുടെ തട്ടിപ്പും

കോവിഡാനന്തര കേരളത്തിൽ പുതുതായി സെറ്റ് ചെയ്യപ്പെട്ട ട്രെന്റ് ആണ് ഉപരിപഠനത്തിനായി യു.കെ യിലേക്കും, യൂറോപ്പിലേക്കും,കാനഡ,ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഉള്ള ഒഴുക്ക്. UkCallin അടക്കം പല സ്ഥാപനങ്ങൾക്കും പൂട്ട് വീണേക്കും. ഇതിൽ പ്രധാന ആകർഷണങ്ങൾ യു കെ യും കാനഡയും തന്നെ, പാതി സമയം പഠനം,ബാക്കി സമയം ജോലി ഒരു മാസത്തെ വരുമാനം കൊണ്ട്‌ തന്നെ നല്ലൊരു തുക സമ്പാദിക്കാം, പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് സമയത്തിനുള്ളിൽ സ്ഥിരം ജോലി സംഘടിപ്പിച്ചാൽ അവിടെ തന്നെ നിൽക്കാം,പതിയെ വിദേശ പൗരത്വവും നേടാം .

ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പലായനം ചെയ്തു ശീലിച്ച മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി യു.കെ യും മാറിയത് അങ്ങനെ ആണ്. പ്രൊഫഷണൽ യോഗ്യതയും IELTS ൽ നിശ്ചിത സ്കോർ ലെവലും ഉള്ളവർക്കല്ലാതെ ഗൾഫ് നാടുകളിലെക്കെന്നത് പോലെ ജോലിക്കായി പോകാൻ വർക്ക്‌ വിസ ലഭിക്കാറില്ല. ഇതിനെ മറികടക്കാനാണ് ഉപരിപഠന സാധ്യതയിലൂടെ ഈ മൈഗ്രേഷൻ, വിവാഹിതരാണെങ്കിൽ പങ്കാളിയേയും ഒപ്പം കൂട്ടാം. എന്നാൽ മനുഷ്യ വിഭവ ശേഷി അന്യദേശങ്ങളിൽ നിന്നും ഉൾക്കൊള്ളാനായി തയ്യാറാകുന്ന Uk അടക്കമുള്ള രാജ്യങ്ങൾ ഉപരിപഠനത്തിന് വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന ഇളവുകൾ ദുരുപയോഗിച്ച് കൊണ്ട് വ്യാജ സർട്ടിഫിക്കറ്റും രേഖകളും ഉപയോഗിച്ചു തലയെണ്ണി ആളെ കയറ്റി വിട്ട് ലക്ഷങ്ങൾ കൊയ്യുന്ന തട്ടിപ്പ് കൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചു പൊന്തുകയാണ്. ഇതിനെതിരെ ജാഗ്രത പാലിക്കേണ്ട സർക്കാരും അധികൃതരും അനാസ്ഥ പാലിച്ചപ്പോൾ ഏതാണ്ട് നൂറോളം വിദ്യാർഥികൾ ആണ് ഈസ്റ്റ്‌ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രോസ്സ് വെരിഫിക്കേഷനിൽ പിടിക്കപ്പെട്ടു പണവും നഷ്ടപ്പെട്ടു തിരികെ എത്തിയത്.

തട്ടിപ്പിന്റെ തുടക്കം

കേരളത്തിൽ പ്ലസ് ടു പഠിച്ച ഒരു വിദ്യാർഥിക്ക് 70 ശതമാനത്തിന് മുകളിൽ ഇംഗ്ലീഷിന് മാർക്കുണ്ടെങ്കിൽ UK അടക്കം പല രാജ്യങ്ങളിലെക്കും IELTS സ്കോർ മാനദണ്ഡം പാലിക്കേണ്ടതില്ല.
ഈ പഴുതുപയോഗിച്ച് ഇംഗ്ലീഷിന് മാർക്കില്ലാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വ്യാജമായി അച്ചടിച്ചു അതിൽ മാർക്ക്‌ തിരുത്തി ആണ് കൺസൾട്ടൻസി വിദേശത്തേക്ക് അയക്കുക.ഇതിനായി നിശ്ചിത ഫീയും വിദ്യാർഥിയോട് വാങ്ങും.

പ്ലസ് ടു പാസ്സ് ആയിട്ടില്ലെങ്കിലും പ്രശ്നമില്ല, ചൂടോടെ തമിഴ് നാട്ടിൽ നിന്നും യു.പി യിൽ നിന്നുമുള്ള ഏതെങ്കിലും ഹയർ സെക്കന്ററി ബോർ ഡിന്റെ സർട്ടിഫിക്കറ്റ് റെഡി,
ഏജൻസി തുക വീണ്ടും കൂടുമെന്ന് മാത്രം. കൂടാതെ പോസ്റ്റ്‌ ഗ്രാജുവേഷൻ പഠിക്കണോ? ഡിഗ്രി പാസ്സ് ആവേണ്ട പ്ലസ്‌ ടു വിന് മാർക്കും വേണമെന്നില്ല,IELTS ഉം ആവശ്യമില്ല. വേണ്ട യോഗ്യത വ്യാജമായി തരപ്പെടുത്തി തരും.

ഫീ മുഖ്യം ബിഗിലെ !

വിദേശ യൂണിവേഴ്സിറ്റികളിലും മലയാളി സാന്നിധ്യം

തട്ടിപ്പ് കേരളത്തിൽ മാത്രമല്ല,മലയാളി എവിടുണ്ടോ അവിടെ ഒക്കെയുണ്ട്,UK യിലെ De – Montfort യൂണിവേഴ്സിറ്റി ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കററ്റുമായി വരുന്നവർക്കുള്ള പറുദീസയാണ്, ഇതിനൊക്കെ ഒത്താശയുമായി പ്രസ്തുത സർവകലാശാലയിൽ ജോലി ചെയ്യുന്ന ബിവിൻ ബോബൻ എന്ന ഒരു മലയാളിയും ഉണ്ടത്രേ.

കൊച്ചി വിമാനത്താവളത്തിൽ പിടിയിലായപ്പോൾ

വിദേശത്തേക്ക് കടക്കാനായി നെടുമ്പാശ്ശേരിയിൽ എത്തിയപ്പോളാണ് ആഴ്ചകൾക്ക് മുൻപ് ഈ തട്ടിപ്പിന് പിടി വീഴുന്നത്. വിദേശത്തേക്ക് പഠനത്തിനായി പോകുന്നവർ വിമാനത്താവളത്തിലെ എമിഗ്രേഷൻ വകുപ്പിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്.ഇത്തരത്തിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന മനസിലാക്കിയതിനെ തുടർന്ന് പത്തോളം പേർ പിടിയിലാവുകയായിരുന്നു. തുടർന്നാണ് പോലീസ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകിയവരെ അറസ്റ്റ് ചെയ്യുന്നത്.
ഇതെപ്പറ്റി സമഗ്രമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയാണ്.

കോഴിക്കോട് ആസ്ഥാനമായി കേരളത്തിൽ കൊച്ചിയിലടക്കം വിവിധ ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്ന Uk Callin ലെ ഉടമകളിൽ ഒരാളായ അബ്ദുൽ സലാം, കോട്ടയത്തുള്ള ദ്രോണാ കൺസൾട്ടൻസി ഉടമ ലിജോ ജോർജ് കൊച്ചിയിലെ ഫ്ലൈ അബ്രോഡ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ മുഹമ്മദ്‌ നിയാസ് എന്നിവരാണ് പിടിയിലായത്. ഇതിൽ Uk callin എന്ന സ്ഥാപനം കൂട്ടത്തിൽ ഈ മേഖലയിലെ സ്രാവാണ്,
ഹാരിസ് മൊയ്‌തൂട്ടി ജിജോ ജിതേന്ദ്രൻ,ജോജി ജിതേന്ദ്രൻ എന്നിവരാണ് ഇതിന്റെ മെയിൻ നടത്തിപ്പുകാർ.
സമാനമായി സ്ഥാപനത്തിനെതിരെയും ഇവർക്കെതിരെയും നിരവധി പരാതികൾ മുൻപും ഉയർന്നിട്ടുണ്ട്

ഇതാണാ രേഖ ✋️

ആക്ഷൻ ഹീറോ ബിജു സിനിമയിൽ ജോലിക്കാരിക്ക് ശമ്പളം നല്കാത്തതിന് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്ന വിദേശത്തെക്ക് ആളെ കയറ്റി അയക്കുന്ന സ്ഥാപനത്തിന്റെ ഉടമയോട് SI ബിജു പൗലോസ് ചോദിക്കുന്നുണ്ട്, നിന്റെ ഓഫിസിന് ‘പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ‘ സർട്ടിഫിക്കറ്റ് ഉണ്ടോ??? എന്ന്. ഇത്തരത്തിൽ വിദേശ പഠനത്തിനായി വിദ്യാർഥികളെ കയറ്റി അയക്കുന്ന സ്ഥാപനങ്ങൾക്കും നിർദ്ധിഷ്ട ലൈസൻസുകളും വിവിധ വകുപ്പുകളിൽ നിന്നുള്ള അപ്പ്രൂവലുകളും രേഖകളും ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

കാര്യം വിദ്യാർഥികൾക്ക് വ്യാജ രേഖ ഉണ്ടാക്കി നൽകുന്നുണ്ട് എങ്കിലും കടമുറിയും വാടകക്കെടുത്തു ബോർഡും വെച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾക്ക് ഒന്നിനും കുറഞ്ഞത് കോർപ്പറേഷൻ ലൈസൻസ് പോലും കാണില്ല. അറസ്റ്റിനു ശേഷവും UK callin അടക്കമുള്ള സ്ഥാപനങ്ങൾ വീണ്ടും തടസ്സമില്ലാതെ പ്രവൃത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പുവരുത്തേണ്ടത് സർക്കാരാണ്, അല്ലാത്ത പക്ഷം കേരളം ആസ്ഥാനമായി നടക്കുന്ന ഈ മനുഷ്യക്കടത്തിനു നേരെ കണ്ണടുക്കുന്നതിനു എത്രയാണ് കൈപ്പറ്റുന്നതെന്നു ചോദ്യത്തിന് ഉത്തരം പറയേണ്ടതായി വരും.

ഗംഗാശങ്കർ പ്രസാദ്

                       

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.