സംസ്ഥാന ഇലക്‌ട്രോണിക്സ് ആന്റ് വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

സംസ്ഥാന ഇലക്‌ട്രോണിക്സ് ആന്റ് വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

സംസ്ഥാന ഇലക്‌ട്രോണിക്സ് ആന്റ് വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ് സാങ്കേതികവിദ്യയുടെ പ്രാദേശികവല്‍കരണത്തിനായി വികസിപ്പിച്ച ആറ് സോഫ്റ്റ്വെയറുകളും കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കാലുള്ള ‘അക്ഷി’ പദപ്രശ്ന പസില്‍ ഉപകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന് സമര്‍പ്പിച്ചു. വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഐ റ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഐസിഫോസിന്റെ സഹായ സാങ്കേതികവിദ്യ വിഭാഗം കാഴ്ച പരിമിതര്‍ക്കായി വികസിപ്പിച്ചെടുത്ത ‘അക്ഷി’ ( Adaptive Knowledge Stimulation Helping Idea) എന്ന പദപ്രശ്ന ഉപകരണം വഴുതക്കാട് കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായ ആബ്ദുള്‍ ഹക്കീം കെ എം ന് മുഖ്യമന്ത്രി കൈമാറി. ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ധൃതി (ദ്വിഭാഷാ ഒ സി ആര്‍), പദകോശം, മലയാള രൂപിമാപഗ്രഥനി, മലയാള സമൂഹമാധ്യമദത്ത വിശകലനം, മലയാള വാക്യ സംഗ്രഹം, മലയാളം അക്ഷരപരിശോധിനി, ആസ്‌കി-യൂണികോഡ് കണ്‍വേര്‍ട്ടര്‍ തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ പോര്‍ട്ടലിന്റെ (malayalam.icfoss.org) പ്രകാശനവും നടന്നു. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഐസിഫോസ് ഡയറക്ടര്‍ ഡോ. എലിസബത്ത് ഷേര്‍ളി, റജിസ്ട്രാര്‍ ചിത്ര എം എസ്., ഈ-ഗവേണന്‍സ് വിഭാഗം മേധാവി ഡോ. രാജീവ് ആര്‍ ആര്‍, സഹായ സാങ്കേതികവിദ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ജയദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.