ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക് പ്രദർശിപ്പിച്ച് ഇവല്‍ ജ്വല്ലറി

ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക് പ്രദർശിപ്പിച്ച്   ഇവല്‍ ജ്വല്ലറി

ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക്സൗദിയില്‍. വെളളയും കറുപ്പും നിറത്തിലുളള 3,608 ഡയമണ്ടുകളും സ്വര്‍ണവും ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പതിനൊന്ന് കോടിയിലേറെ വില വരുന്നവയാണ് ഈ മാസ്കുകള്‍. റിയാദിലെ പ്രധാന വേദിയായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂണ്‍ പ്രദര്‍ശന മേളയിലാണ് ഈ മാസ്‌ക് പ്രദര്‍ശിപ്പിക്കുന്നത്. മൂന്ന് പാളികളില്‍ പണിതീർത്ത മാസ്‌കിന്റെ ആദ്യ ഭാഗം പ്രത്യേകയിനം വജ്രം കൊണ്ടും രണ്ടാം ഭാഗം എന്‍ 99 മാസ്‌കും കൊണ്ടും മൂന്നാം ഭാഗം പൂര്‍ണമായും ഫില്‍ട്ടറുമാണ്.അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകരമുളളതിനാല്‍ യാതൊരും വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവില്ല എന്നാണ് വാദം. . കമ്പനിയുടെ സ്ഥാപകന്‍ ഡിസൈന്‍ ചെയ്യുകയും കൂടാതെ 41 കലാകാരന്മാര്‍ ഒന്‍പത് മാസം സമയമെടുത്താണ് ഈ മാസ്‌ക് നിര്‍മ്മിച്ചത്. വജ്രാഭാരണ ബ്രാന്‍ഡായ ഇവല്‍ ജ്വല്ലറിയുടേതാണ്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.