മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.കെ.രമ അവകാശ ലംഘന നോട്ടിസ് നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.കെ.രമ അവകാശ ലംഘന നോട്ടിസ് നല്‍കി.

നിയമസഭാ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതില്‍ ആഭ്യന്തരവകുപ്പ് വിവേചനം കാണിക്കുന്നുവെന്നാരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.കെ.രമ അവകാശ ലംഘന നോട്ടിസ് നല്‍കി. നിയമസഭയില്‍ മുഖ്യമന്ത്രിയോട് ചോദ്യവുമായി രമ എത്തിയാലും മറ്റാരെങ്കിലും മറപടി നല്‍കും. ദത്ത് വിഷയത്തിലും ഇതു കണ്ടു. ഈ സാഹചര്യത്തിലാണ് രമ നടപടികളുമായി എത്തുന്നത്.
യുഎപിഎ കേസ് സംബന്ധിച്ച തന്റെ ചോദ്യത്തിനു മറുപടി നല്‍കിയില്ലെന്നും മറ്റ് എംഎല്‍എമാര്‍ക്ക് ഇതു സംബന്ധിച്ചു പല ഘട്ടങ്ങളിലും മറുപടി നല്‍കിയെന്നും ചൂണ്ടിക്കാട്ടിയാണു സ്പീക്കര്‍ക്കു നോട്ടിസ് നല്‍കിയത്. ഈ വിഷയത്തില്‍ സ്പീക്കര്‍ എംബി രാജേഷ് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. ടിപി പകയിലാണ് ഇതെന്നാണ് ഉയരുന്ന വിലയിരുത്തല്‍.

രമ നല്‍കിയ ചോദ്യങ്ങള്‍:

എ) കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്? പേരു വിവരങ്ങളും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും നല്‍കാമോ?

ബി) യുഎപിഎ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവരുടെ എണ്ണം, കേസിന്റെ വിശദാംശം?

സി) ഇവര്‍ ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി?

ഡി) ഈ കാലയളവില്‍ യുഎപിഎ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിച്ചതും പിന്‍വലിച്ചതുമായ കേസുകളുടെ വിശദാംശങ്ങള്‍?

ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ആദ്യ 3 ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി നല്‍കിയ ഉത്തരം. പിന്‍വലിച്ച 4 കേസുകളുടെ ക്രൈം നമ്പറുകള്‍ നാലാമത്തെ ചോദ്യത്തിനുത്തരമായി നല്‍കി. എന്നാല്‍ മറ്റുള്ളവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇതാണ് അവകാശ ലംഘന ആരോപണത്തിന് കാരണം. ഇതേ ചോദ്യമുന്നയിച്ച മറ്റ് എംഎല്‍എമാര്‍ക്കു ജില്ല തിരിച്ചു മുഖ്യമന്ത്രി മറുപടി നല്‍കിയെന്നു രമ ആരോപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ യുഎപിഎ കേസുകളുടെ വിശദാംശങ്ങള്‍ 2017 ഫെബ്രുവരിയില്‍ പി.ടി.എ.റഹിമിനും 2017 മേയില്‍ ഇ.പി.ജയരാജനും നല്‍കി. 2017 ഏപ്രിലില്‍ മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിനും എന്‍.എ.നെല്ലിക്കുന്നിന്റെ ചോദ്യത്തിനും യുഎപിഎ വിചാരണത്തടവുകാരുടെ എണ്ണം നല്‍കി.

2017 മേയില്‍ പി.കെ.ബഷീറിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ യുഎപിഎ കേസുകളുടെ വിശദാംശം ജില്ല തിരിച്ചു നല്‍കി. 2019 ജൂണില്‍ പി.ടി.എ.റഹിമിന്റെ ചോദ്യത്തിന് പഴയ സര്‍ക്കാരിന്റെ കാലത്തെ യുഎപിഎ കേസുകള്‍ ഈ സര്‍ക്കാര്‍ വേണ്ടെന്നു വച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കി. 2020 മാര്‍ച്ചില്‍ ലീഗ് എംഎല്‍എമാരുടെ ചോദ്യത്തിന് പന്തീരാങ്കാവ് കേസ് സംബന്ധിച്ചും 2021 മാര്‍ച്ചില്‍ എ.പി.അനില്‍കുമാറിന്റെ ചോദ്യത്തിന് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തു യുഎപിഎ ചുമത്തിയ കേസുകളുടെ എണ്ണം സംബന്ധിച്ചും മറുപടി നല്‍കിയതു രമ ചൂണ്ടിക്കാട്ടി.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.