കഞ്ചാവ് വില്പനക്കുള്ള മാധ്യമമായി ഇകോമേഴ്സ് ഭീമന്മാരായ ആമസോണിനെ ഉപയോഗിക്കുന്നുവെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ റിപ്പോർട്ടുകൾ.

കഞ്ചാവ് വില്പനക്കുള്ള മാധ്യമമായി ഇകോമേഴ്സ് ഭീമന്മാരായ ആമസോണിനെ ഉപയോഗിക്കുന്നുവെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ റിപ്പോർട്ടുകൾ. ഈ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം ഉന്നയിച്ച്, സംഭവത്തില്‍ എന്‍.സി.ബി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേര്‍സാണ് രംഗത്തെത്തിയത്.
മധ്യപ്രദേശില്‍ കഞ്ചാവ് കച്ചവടത്തിനുള്ള മാധ്യമമായി ആമസോണിനെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഇത്തരം വില്‍പ്പനക്കെതിരെ അന്വേഷണം വേണം – വ്യാപാരി യൂണിയന് സെക്രട്ടറി ജനറല്‍ പ്രവീൺ ഖണ്ഡേല്‍വാള്‍ ആവശ്യപ്പെട്ടു. ഭിന്ദ് ജില്ലയിലെ വഴിയോര ഭക്ഷണശാലയില്‍നിന്ന് മധ്യപ്രദേശ് പൊലീസ് 20 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. അന്വേഷണത്തില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് എത്തിക്കാന്‍ ആമസോണിനെ ഉപയോഗിച്ചുവെന്നും കറിവേപ്പില എന്ന പേരിലാണ് ഇവര്‍ ആമസോണിലൂടെ കഞ്ചാവ് കടത്തിയത്. ഭിന്ദ്, ആഗ്ര, ഡല്‍ഹി, ഗ്വാളിയാര്‍, കോട്ട എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് ഇവ എത്തിക്കുമെന്നും അവര്‍ വെളിപ്പെടുത്തി. ‘ആമസോണിലൂടെ നാലുമാസത്തോളം അവര്‍ 1000 കിലോ കഞ്ചാവ് ഇത്തരത്തില്‍ കടത്തി. 1.10 കോടി രൂപ വരും ഇതിന്റെ വിപണിമൂല്യം’ -ഭിന്ദ് ഡി.എസ്.പി മനോജ് കുമാര്‍ സിങ് പറഞ്ഞു. പിടിയിലായ രണ്ടുപേരും കഞ്ചാവ് മാഫിയയുടെ ഭാഗമാണെന്നും നാലുപ്രതികളെ കൂടി തിരിച്ചറിഞ്ഞതായും ആറുപേരെ തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില്‍പ്പനക്കാരന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായോയെന്ന് കമ്പനി പരിശോധിക്കുമെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.
.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona