20 – 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോര് തുടങ്ങി. ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം.

20 – 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോര്  തുടങ്ങി. ഇന്ത്യക്ക് രണ്ട്   വിക്കറ്റ് നഷ്ടം.

20 – 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോര് തുടങ്ങി . ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ബൗളിങ് തെരഞ്ഞെടുത്തു. ഇഷാന്‍ കിഷനു പകരം സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് . ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബോളര്‍മാര്‍. വെറ്ററന്‍ താരം ശുഐബ് മാലിക്ക് പാക്കിസ്ഥാന്‍ ടീമിലും ഇടംപിടിച്ചിട്ടുണ്ട്. രാജ്യാന്തര 20 – 20 യിലെ മികച്ച ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കരുത്ത്. ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ നിർണ്ണായകമാണ്. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന് സാധിച്ചിട്ടില്ല. 12 തവണ ഏകദിന – 20 – 20 ലോകകപ്പുകളില്‍ ഏറ്റുമുട്ടിയതില്‍ 12 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു.

ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാക്കിസ്ഥാന് ഫലം. 20 – 20 ലോകകപ്പില്‍ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.