ട്വന്റി 20 ലോകപ്പ്; ഇന്ത്യക്ക് ഇന്ന് അവസാന സന്നാഹ മത്സരം

ട്വന്റി 20 ലോകപ്പ്; ഇന്ത്യക്ക് ഇന്ന് അവസാന സന്നാഹ മത്സരം

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഇന്ന് അവസാന സന്നാഹ മത്സരം. കരുത്തരായ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. വൈകീട്ട് 3.30ന് ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം.ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചിരുന്നു. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്നത്തെ മറ്റ് സന്നാഹ മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ന്യുസീലന്‍ഡിനെ നേരിടും.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും. അതേസമയം, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നമീബിയ ഇന്ന് വൈകീട്ട് 3.30ന് ഹോളണ്ടിനെ നേരിടും.ഇന്നലെ സ്‌കോട്‌ലന്‍ഡ് ലോകകപ്പ് യോഗ്യതയ്ക്ക് അരികിലെത്തി.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.