ജമ്മുകശ്മീരിലെ പൂഞ്ചില്‍ സായുധസംഘങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം.

ജമ്മുകശ്മീരിലെ പൂഞ്ചില്‍ സായുധസംഘങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം.

ജമ്മുകശ്മീരിലെ പൂഞ്ചില്‍ സായുധസംഘങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം. വനമേഖലയില്‍ ഒളിച്ചിരിക്കുന്ന സായുധരെ കണ്ടെത്താന്‍ പത്താം ദിവസവും വ്യാപക തെരച്ചില്‍ നടത്തിവരികയാണ് സൈന്യം. മുന്‍കരുതലിന്റെ ഭാഗമായി മെന്‍ന്ദാര്‍ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികരാണ് പൂഞ്ചില്‍ വീരമൃത്യു വരിച്ചത്. ആക്രമണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികളോട് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച്‌ കിടക്കുന്ന വനമേഖലയില്‍ വന്‍ ആയുധ ശേഖരവുമായി ആറു പേരെങ്കിലും ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യത്തിന്റെ അനുമാനം. ഇന്നും ജമ്മുവില്‍ തുടരുന്ന കരസേനാ മേധാവി എം എം നരവനെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അതിനിടെ ജമ്മുവില്‍ സാധാരണക്കാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.