ആറു പേര്‍ക്ക് തന്നിലൂടെ ജീവിതം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി.

ആറു പേര്‍ക്ക് തന്നിലൂടെ ജീവിതം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി.

ആറു പേര്‍ക്ക് തന്നിലൂടെ ജീവിതം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആല്‍ബിന്റെ അവയവങ്ങള്‍ ദാനം ചെയ്തതോടെ ആറു പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചത്. ആല്‍ബിന്‍ പോളിന്റെ ഹൃദയം,കരള്‍, രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാനം നടന്നത്. വേര്‍പാടിന്റെ തീരാവേദനയിലും അവയവദാനത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ട് വന്ന ആല്‍ബിന്‍ പോളിന്റെ കുടുബാംഗങ്ങള്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നന്ദി അറിയിച്ചു.

കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്നു ആല്‍ബിന്‍ പോള്‍. ഈ മാസം 18 നാണ് ആല്‍ബിന് വാഹനാപകടം സംഭവിച്ചത്. നെടുമ്പശേരി എയര്‍പോര്‍ട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആല്‍ബിന്റെ അവസ്ഥ ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.

സംസ്ഥാനത്ത് അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ ആല്‍ബിന്‍ പോളിന്റെ ഹൃദയവുമായി ചേര്‍ച്ചയുള്ളവര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ദേശീയ അവയദാന ഓർഗനൈസേഷനെ രേഖാമൂലം അറിയിച്ചു. അവര്‍ റീജിയണല്‍ ഓര്‍ഗണ്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓഗനൈസേഷനെ അറിയിക്കുകയും തുടര്‍ന്ന് ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിക്കുകയും ചെയ്തു. വിമാന മാര്‍ഗ്ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്. 2 വര്‍ഷം മുന്‍പാണ് ആല്‍ബിന്‍ വിവാഹിതനായത്. നാലു മാസം പ്രായമായ ഒരു കുഞ്ഞും ദമ്പതികള്‍ക്കുണ്ട്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.