NEET സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോയിലൂടെ ബോധവല്‍ക്കരണസന്ദേശം നല്‍കി തമിഴ് നടന്‍ സൂര്യ ശിവകുമാര്‍.

NEET സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോയിലൂടെ ബോധവല്‍ക്കരണസന്ദേശം നല്‍കി  തമിഴ് നടന്‍ സൂര്യ ശിവകുമാര്‍.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (NEET) സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോയിലൂടെ ബോധവല്‍ക്കരണസന്ദേശം നല്‍കുകയാണ് തമിഴ് നടന്‍ സൂര്യ ശിവകുമാര്‍. പരീക്ഷകള്‍ക്കും മാര്‍ക്കിനും വേണ്ടി ജീവിതം അവസാനിപ്പിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍, താരം തന്റെ വിദ്യാര്‍ത്ഥി ദിനങ്ങളും അദ്ദേഹം നേടിയ കുറഞ്ഞ മാര്‍ക്കുകളും ഓര്‍ത്തെടുത്തു. പരീക്ഷകളും മാര്‍ക്കും മാത്രല്ല ജീവിതം ഉണ്ടാക്കുന്നതെന്ന് നടന്‍ സൂര്യ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. നീറ്റ് 2021 ലെ പരാജയ ഭീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ഇത്തരത്തിലൊരു വീഡിയോ സന്ദേശവുമായി നടന്‍ എത്തുന്നത്. നീറ്റ് പോലുള്ള പ്രവേശന പരീക്ഷകള്‍ക്കപ്പുറം നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ നേടാനുണ്ടെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും പുലര്‍ത്തണമെന്ന് സൂര്യ അവരോട് അഭ്യര്‍ത്ഥിച്ചു. ഏത് വിഷമവും പ്രയാസവും നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അത് നിങ്ങളുടെ ഏത് വേദനയും പ്രയാസവും മറികടക്കാന്‍ നിങ്ങളെ സഹായിക്കുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

‘ഈ വേദനയും ഭയവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകും. നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ നല്‍കുന്ന ആജീവനാന്ത ശിക്ഷയാണ് ജീവിതം അവസാനിപ്പിക്കാനായി നിങ്ങളെടുക്കുന്ന തീരുമാനം,” സൂര്യ വീഡിയോയില്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.