45-ാമത്‌ കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം

45-ാമത്‌ കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം

2020-ലെ മികച്ച സിനിമയ്‌ക്കുള്ള 45-ാമത്‌ കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ ജിയോ ബേബി സംവിധാനം ചെയ്‌ത ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചൻ നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്‌കാരവും ജിയോ ബേബിക്കു(ചിത്രം: ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍) ലഭിക്കും. സിദ്ധാര്‍ത്ഥ ശിവയാണ്‌ മികച്ച സംവിധായകന്‍ (ചിത്രം: എന്നിവര്‍).
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ്‌ പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ സുരഭി ലക്ഷ്‌മിയും ആണും പെണ്ണും, വെള്ളം, വുള്‍ഫ്‌ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്‌ സംയുക്‌ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡ്‌ നേടി. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ്ജ് ഓണക്കൂറാണ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌.
തേക്കിന്‍കാട്‌ ജോസഫ്‌, ബാലന്‍ തിരുമല, ഡോ. അരവിന്ദന്‍ വല്ലച്ചിറ, പ്രഫ ജോസഫ്‌ മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ. ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.
സമഗ്രസംഭാവനകള്‍ മാനിച്ച്‌ നല്‍കുന്ന “ചലച്ചിത്രരത്‌നം” പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ.ജി. ജോര്‍ജിനു നല്‍കും. സിനിമാരംഗത്ത്‌ വൈവിധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്‌ക്കുന്ന സംവിധായകന്‍ കെ. ഹരികുമാറിന്‌ ക്രിട്ടിക്‌സ്‌ റൂബി ജൂബിലി അവാര്‍ഡ്‌ സമ്മാനിക്കും. നടന്‍ മാമുക്കോയ, നടന്‍ സായികുമാര്‍, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.