ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ – സ്​പിതിയിലേക്ക്​ ​പ്രവേശിക്കാന്‍ നികുതി നല്‍കണം.

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ – സ്​പിതിയിലേക്ക്​ ​പ്രവേശിക്കാന്‍ നികുതി നല്‍കണം.

ഹിമാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ സ്​ഥലങ്ങള്‍ നിലകൊള്ളുന്ന ഭാഗങ്ങളിലൊന്നാണ്​​ ലാഹുല്‍-സ്​പ്​തി ജില്ല. ശൈത്യകാലത്ത്​ വഴികള്‍ അടയുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്ക്​ ആറ്​ മാസത്തോളം യാത്ര സാധ്യമായിരുന്നില്ല. എന്നാല്‍, മണാലിക്ക്​ സമീപത്തെ റോഹ്​ത്താങ്ങില്‍ അടല്‍ തുരങ്കം തുറന്നതോടെ 365 ദിവസവും യാത്ര സാധ്യമായി. ഇതോടെ ഇവിടേക്ക്​ സഞ്ചാരികളും പ്രവഹിക്കുകയാണ്​. സഞ്ചാരികളുടെ അനിയന്ത്രിത വരവ്​ തടയാനും കൂടുതല്‍ അടിസ്​ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമായി വാഹനങ്ങളില്‍നിന്ന്​ നികുതി പിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്​ അധികൃതര്‍. അടല്‍ ടണല്‍ കടന്നെത്തുന്ന സിസ്സുവില്‍ വെച്ചാണ്​ നികുതി പിരിക്കുക. മേഖലയിലേക്ക് പ്രവേശിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ 50 രൂപ നല്‍കണം. കാറില്‍ യാത്ര ചെയ്യുന്നവര്‍ 200 രൂപയാണ്​ നല്‍കേണ്ടത്​. എസ്‌.യു.വികള്‍ക്കും എം‌.യു.വികള്‍ക്കും 300 മുതല്‍ 500 രൂപ വരെയാണ് നികുതി. ബസ്​ പോലുള്ള വലിയ വാഹനങ്ങള്‍ക്കും 500 രൂപയാണ്​ നികുതി. അതേസമയം, മേഖലയില്‍ സ്ഥിരമായി ഓടുന്ന വാഹനങ്ങളെ നികുതിയില്‍നിന്ന് ഒഴിവാക്കും. അത്തരക്കാര്‍ നികുതി ഇളവിനായി അപേക്ഷിക്കണം. ഇത്തരത്തില്‍ ശേഖരിക്കുന്ന നികുതി മേഖലയുടെ വികസനത്തിന് ഉപയോഗിക്കാനാണ്​ തീരുമാനം.

                       

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.