രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസ നഷ്​ടത്തില്‍ 73.65 രൂപയിലാണ്​ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്​. ഡോളര്‍ കരുത്താര്‍ജിച്ചതിനൊപ്പം ഓഹരി വിപണിയിലെ മെല്ലെപ്പോക്കും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു .
ഇന്‍റര്‍ബാങ്ക്​ ​വിദേശ എക്​സ്​ചേഞ്ചില്‍ ഡോളറിനെതിരെ 73.48നാണ്​ രൂപ വ്യാപാരം ആരംഭിച്ചത് . പിന്നീട്​ നഷ്​ടം നേരിട്ട്​ 73.65 രൂപയിലേക്ക്​ കൂപ്പ് കുത്തി . കഴിഞ്ഞ ദിവസം 73.42ലാണ്​ രൂപ വ്യാപാരം അവസാനിപ്പിച്ചത്​. വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം വില്‍പന വര്‍ധിപ്പിച്ചതും രൂപയുടെ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. 145.45 കോടിയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചു. ആഗോള വിപണിയില്‍ എണ്ണവില 0.04 ശതമാനം ഉയര്‍ന്നു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.