യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകർന്നുവീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട്.

യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകർന്നുവീണിട്ട്  ഇന്ന് രണ്ട് പതിറ്റാണ്ട്.

യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകർന്നുവീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഇരുപതു വര്‍ഷം മുന്‍പ് സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങള്‍ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തില്‍ തകര്‍ന്നു വീണത്. ഭീകരാക്രമണ വാര്‍ഷികദിനത്തില്‍ ഐക്യമാണ്​ അമേരിക്കയുടെ ശക്​തിയെന്ന് ഓര്‍മിപ്പിച്ച്‌​ പ്രസിഡന്‍റ്​ ജോ ബൈഡന്‍ ആറ്​ മിനിറ്റ്​ ദൈര്‍ഘ്യമുള്ള വിഡിയോ സന്ദേശവുമായി എത്തി. മോശം സമയത്തും ഐക്യമാണ്​ അമേരിക്കയുടെ ഏറ്റവും വലിയ ശക്​തിയെന്ന പാഠമാണ്​ താന്‍ പഠിച്ചതെന്ന്​ ബൈഡന്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ 2,977 പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി. ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കും ജീവന്‍ പണയംവെച്ച്‌​ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്കും ആദരവ്​ അര്‍പ്പിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. ഭീകരാക്രമണത്തിന്‍റെ 20ാം വാര്‍ഷികത്തിന്​ മുന്നോടിയായി ആക്രമണം നടന്ന ന്യൂയോര്‍ക്ക്​, പെന്‍റഗണ്‍, പെന്‍സല്‍വാനിയ എന്നീ സ്ഥലങ്ങളില്‍ ഫസ്റ്റ്​ ലേഡി ജില്‍ ബൈഡന്‍ സന്ദര്‍ശനം നടത്തിയിരുന്നു. കോവിഡ്​ പ്രതിരോധം, അഫ്​ഗാനിസ്​താനില്‍ നിന്ന്​ സൈന്യത്തെ പിന്‍വലിക്കല്‍ എന്നീ വിഷയങ്ങളില്‍ ബൈഡനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ്​ 9/11 ഭീകാരാക്രമണത്തിന്‍റെ വാര്‍ഷികം വരുന്നത്.​

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.