പാരാലിമ്പിക്‌സില്‍ പുരുഷ ബാഡ്‌മിന്റണില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ്ണം.

പാരാലിമ്പിക്‌സില്‍ പുരുഷ ബാഡ്‌മിന്റണില്‍ ഇന്ത്യയ്ക്ക്  രണ്ടാം സ്വർണ്ണം.

പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട ഇന്നും തുടരുകയാണ്. പുരുഷന്മാരുടെ എസ്‌എച്ച്‌ 6 ബാഡ്‌മിന്റണ്‍ ഫൈനലില്‍ കൃഷ്‌ണ നാഗര്‍ ഹോങ്‌കോംഗ് താരം ചു മാന്‍ കൈയെ തോല്‍പ്പിച്ച്‌ സ്വര്‍ണ്ണം നേടി. 21-17, 16-21,21-17 എന്നിങ്ങനെ ചു മാന്‍ കൈയുമായി ശക്തമായ മത്സരം കാഴ്‌ചവച്ചാണ് കൃഷ്‌ണ സ്വര്‍ണം നേടിയത്. ഇതോടെ പുരുഷ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ രണ്ടാം സ്വ‌ര്‍ണവും ആകെ മെഡല്‍ നേട്ടത്തില്‍ ഇത് 19ാമത്തേതുമായി. പ്രമോദ് ഭഗത് ശനിയാഴ്‌ച എസ്‌എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു. മനോജ് സര്‍ക്കാര്‍ ഇതേ വിഭാഗത്തില്‍ വെങ്കലവും നേടിയിരുന്നു. കൃഷ്‌ണ സ്വര്‍ണ്ണംനേടിയതോടെ ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യ നേടിയത് അഞ്ചാം സ്വര്‍ണ്ണമാണ്. ചരിത്രത്തില്‍ ഏറ്റവും വലിയ മെഡല്‍ നേട്ടമാണ് ടോക്കിയോയില്‍ ഇന്ത്യയുടേത്. നാല് മെഡലുകളാണ് ഇതിന് മുന്‍പ് നേടിയ ഏറ്റവും ഉയര്‍ന്ന മെഡല്‍ എണ്ണം.

ആദ്യ ഗെയിമില്‍ 12-16ന് പിന്നില്‍ നിന്നശേഷമാണ് കൃഷ്‌ണ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ചു മാന്‍ കൈ ശക്തമായി തിരിച്ചുവന്നതോടെ സെറ്റ് 16-21ന് കൃഷ്‌ണയ്‌ക്ക് നഷ്‌ടമായി. മൂന്നാം ഗെയിമില്‍ 11-7ന് മുന്നിലെത്തിയ കൃഷ്‌ണ നാഗറിനോട് കനത്ത പോരാട്ടം തന്നെ ചു മാന്‍ കൈ നടത്തി. ഇടയ്‌ക്ക് 14-14ന് ഒപ്പമെത്തി. എന്നാല്‍ മെല്ലെ താളം കണ്ടെത്തിയ കൃഷ്‌ണ 21-16ന് മൂന്നാം സെറ്റ് നേടിയതോടെ ഇന്ത്യ ആഗ്രഹിച്ച സ്വ‌ര്‍ണ്ണനേട്ടം കൃഷ്‌ണ നേടിയെടുത്തു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.