ക്വാഡ് ഉച്ചകോടിയുടെ ആദ്യ നേരിട്ടുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

ക്വാഡ് ഉച്ചകോടിയുടെ ആദ്യ നേരിട്ടുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

കോവിഡ് കാലത്തെ ക്വാഡ് ഉച്ചകോടിയുടെ ആദ്യ നേരിട്ടുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. അമേരിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയുടേയും ജപ്പാന്റേയും ഓസ്ട്രേലിയയുടേയും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും ജോ ബൈഡനൊപ്പം ഒത്തുചേരും.

കോവിഡ് നയത്തെ സമഗ്രമായി വിലയിരുത്തുന്ന യോഗം വാക്സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും ലോകരാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായത്തെക്കുറിച്ചും ചര്‍ച്ചചെയ്യും. മേഖലയിലെ പ്രതിരോധ സഹകരണത്തിനൊപ്പം അഫ്ഗാനിലെ താലിബാന്റെ ഭരണവും ഭീകരതയും, സമുദ്രമേഖലയും, സൈബര്‍ സുരക്ഷ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് യുഎസില്‍ എത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി 25ന് ഐക്യരാഷ്ട്ര സഭയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.