ഇവർ കേരളത്തിന്റെ സൗന്ദര്യറാണിമാർ മണപ്പുറം മിസ്സ് ക്വീൻ കേരള 2021 വിജയികൾ

ഇവർ കേരളത്തിന്റെ സൗന്ദര്യറാണിമാർ മണപ്പുറം മിസ്സ് ക്വീൻ  കേരള 2021 വിജയികൾ
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു നഗരമാണ് കോയമ്പത്തൂര്‍. പ്രത്യേകിച്ച് ദ്രാവിഡസംസ്‌കാരത്തിനും ആഥിത്യമര്യാദയ്ക്കും പേരുകേട്ട കോവൈ പട്ടണം. കോവിഡ് സമ്മാനിച്ച നിയന്ത്രണങ്ങള്‍ക്കിടയിലും കോയമ്പത്തൂര്‍ ലെ മെറിഡിയന്‍ ഹോട്ടലില്‍ മിസ് ക്വീന്‍ കേരള സൗന്ദര്യമത്സരം സംഘടിപ്പിക്കുകയുണ്ടായി. ചിട്ടയായ സൗന്ദര്യമത്സരങ്ങളിലൂടെ ലോകഫാഷന്‍ ഭൂപടത്തില്‍ ഇടംപിടിച്ച പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡാണ് മിസ് ക്വീന്‍ കേരള 2021 ന്റെ സംഘാടകര്‍. മിസ് ക്വീന്‍ കേരള 2021 മത്സരത്തിന്റെ മുഖ്യ പ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യുവുമാണ്.
കേരളത്തിലെ വിവിധ ജില്ലകളിലെ 16 സുന്ദരിമാരാണ് റാംപില്‍ മാറ്റുരച്ചത്. രണ്ട് റൗണ്ടുകളിലായാണ് മത്സരം പുരോഗമിച്ചത്. ആദ്യറൗണ്ടായ ഡിസൈനര്‍ സാരി റൗണ്ടില്‍ മനോഹരമായ സാരികളണിഞ്ഞ് മത്സരാര്‍ഥികള്‍ വേദിയിലേക്ക് എത്തിയത് അതിമനോഹരകാഴ്ചയായിരുന്നു. വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് മത്സരാര്‍ഥികള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മറുപടി നല്‍കുമ്പോള്‍ യഥാര്‍ഥത്തില്‍ മത്സരത്തിന്റെ പിരിമുറുക്കം കാണികളിലുണ്ടായി. അഴകളവുകള്‍ക്കപ്പുറത്ത് ആത്മവിശ്വാസത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും സഹജീവി സ്‌നേഹത്തിന്റെയും പ്രതീകമായി മിസ് ക്വീന്‍ കേരള 2021. ഓരോ മത്സരാര്‍ഥിയും ഇഞ്ചോടിഞ്ച് പോരാടുകയായിരുന്നു ആദ്യറൗണ്ടില്‍.
വാശിയേറിയ ആദ്യറൗണ്ടിന് ശേഷം റെഡ് ഗൗണ്‍ റൗണ്ടായിരുന്നു. വര്‍ണ്ണപ്രകാശം പൊഴിക്കുന്ന ലൈറ്റുകളുടെ വെളിച്ചത്തില്‍ ചുവന്ന ഗൗണുകള്‍ അണിഞ്ഞ 16 പെണ്‍കുട്ടികള്‍ വേദിയില്‍ അണിനിരന്നു. അടുത്തത് സെമിഫൈനല്‍ റൗണ്ടാണ്. ആദ്യറൗണ്ടില്‍ ഒന്നിനൊന്ന് മികച്ചപ്രകടനം നടത്തിയ മത്സരാര്‍ഥികളില്‍ നിന്നും 6 സുന്ദരികള്‍ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോമണ്‍ ക്വസ്റ്റൈന്‍ റൗണ്ടായിരുന്നു പിന്നീട്. ആറുപേരും വളരെ നല്ല രീതിയില്‍ ചോദ്യത്തിന് ഉത്തരം നല്‍കി. ഓരോ ഉത്തരങ്ങള്‍ വായിക്കുമ്പോഴും കാണികള്‍ കരഘോഷം മുഴക്കി മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
എല്ലാവരും ആകാംഷയോടെ കാത്തിരുന്ന വിധിപ്രഖ്യാപനമാണ് അടുത്തത്. ആരായിരിക്കും വിജയി എന്നുള്ള അവതാരകയുടെ ചോദ്യത്തിന് സദസ്സില്‍ നിന്നും അവര്‍ക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥികളുടെ പേരുകള്‍ പറയുന്നുണ്ടായിരുന്നു. പരസ്പരം കൈകള്‍ കോര്‍ത്തുനിന്നിരുന്ന മത്സരാര്‍ഥികളുടെ മുഖത്തും ആകാംഷ നിറഞ്ഞുനിന്നിരുന്നു. പിരിമുറുക്കത്തിന്റെയും ആകാംഷയുടെയും അവസാനം വിധി പ്രഖ്യാപിച്ചപ്പോള്‍ മണപ്പുറം മിസ് ക്വീന്‍ കേരള 2021 കിരീടം ഹരിണി മോഹന്‍ നായര്‍ സ്വന്തമാക്കി. മീനാക്ഷി ഉണ്ണികൃഷ്ണന്‍ ഫസ്റ്റ് റണ്ണറപ്പും, മിഷ ജോസ് സെക്കന്റ് റണ്ണറപ്പുമായി. മിസ് ക്വീന്‍ കേരള വിജയിയെ മുന്‍ മിസ് ക്വീന്‍ കേരള, ചന്ദ്രലേഖ നാഥും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി.  ജെബിത അജിതും കിരീടങ്ങള്‍ അണിയിച്ചു. മിസ് ക്വീന്‍ കേരള വിജയികളെ പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ്ണ കിരീടമാണ് അണിയിച്ചത്. സബ് ടൈറ്റില്‍ വിജയികള്‍

മിസ്സ് കണ്‍ജീനിയാലിറ്റി:
മീനാക്ഷി ഉണ്ണികൃഷ്ണന്‍
മിസ്സ് റാംപ് വോക്:
സാന്ദ്ര സനു
മിസ്സ് പെര്‍ഫെക്റ്റ് ടെന്‍:
ഉത്തര അശോകന്‍
മിസ്സ് വ്യൂവേഴ്‌സ് ചോയ്‌സ്:
പൂര്‍ണ്ണിമ പങ്കജ്
മിസ്സ് സോഷ്യല്‍ മീഡിയ:
സാന്ദ്ര സനു
മിസ്സ് ഹ്യുമേനസ്:
ആഷിക്കി എസ് മുഹമ്മദ്
ഡോ. കുര്യച്ചന്‍ ( ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ ട്രെയ്‌നര്‍,റോട്ടറി ക്ലബ് ), അഭിഷിക്ത ഷെട്ടി (മോഡല്‍), രേഷ്മ നമ്പ്യാര്‍ (അഭിനേത്രി, മോഡല്‍), ഡോ .ജയശ്രീ ചന്ദ്രമോഹന്‍ (ഫിറ്റ്‌നസ് തെറാപ്പിസ്റ്റ് ) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്.
അഭിരാമി മുരളി, ആദിത്യ ബിജു, ആന്‍ മരിയ ദേവസ്യ, അപര്‍ണ്ണ രാജ്, ആഷിക്കി എസ് മുഹമ്മദ്, ദേവിപ്രിയ, ഹരിണി മോഹന്‍ നായര്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, മിഷജോസ്, നേദ അഷ്റഫ്, പൂര്‍ണ്ണിമ പങ്കജ്, സാഫല്യ സെബാസ്റ്റ്യന്‍, സാന്ദ്ര സനു, സപര്യ നായര്‍, ശ്രീലക്ഷ്മി, ഉത്തര അശോകന്‍ എന്നിവരാണ് മണപ്പുറം മിസ് ക്വീന്‍ കേരള 2021 ലെ മത്സരാര്‍ഥികള്‍.
നാച്ച്വറല്‍സ്, മെഡിമിക്‌സ് ഡിക്യു ഫേസ് ആന്‍ഡ് ബോഡി സ്‌കിന്‍ ഫ്രണ്ട്ലി സോപ്പ് എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്. കല്‍പ്പന ഇന്റര്‍നാഷണല്‍, സാജ് എര്‍ത്ത് റിസോര്‍ട്ട്, യുട്ടി വേള്‍ഡ് .അബ്‌സല്യൂട്ട് ഐ എ എസ് അക്കാഡമി, സണ്ണി പെയിന്റ്‌സ് ,ഗ്രീന്‍ മീഡിയ,വീ കെ വീ കാറ്ററേഴ്‌സ് , ഫാഷന്‍ കണക്ട്, ലേ മെറിഡിയന്‍ കോയമ്പത്തൂര്‍ എന്നിവരാണ് കോ- പാര്‍ട്ണേഴ്സ്.
കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് കേരളത്തിലെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ഒന്‍പതാമത് മിസ് ക്വീന്‍ കേരള സംഘടിപ്പിച്ചത്.
Miss Queen Kerala
 
 
മിസ് ക്വീന്‍ കേരള 2021 മത്സരവിജയി ആയപ്പോള്‍ ഉള്ള അനുഭവം എന്താണ് ?
സൗന്ദര്യസങ്കല്‍പ്പം എന്ന ആശയത്തിനും അതെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്കുമെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ശരീരത്തിന്റെ നിറവും ആകൃതിയും നോക്കി സൗന്ദര്യം അളന്നിരുന്ന കാലത്ത് നിന്ന് നമ്മള്‍ ഒത്തിരി ദൂരം മുന്നോട്ട് പോയി. ലോക പ്രശസ്ത കോര്‍പ്പറേറ്റ് കമ്പനിയായ ഫെയര്‍ ആന്‍ഡ് ലൗലി തങ്ങളുടെ പേരില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതരായതും ഈ മുന്നേറ്റങ്ങളുടെ ഭാഗമായാണ്. അത് കൊണ്ട് തന്നെ സൗന്ദര്യം എന്നത് കേവലം ശാരീരികമല്ലയെന്നും അത് ആന്തരികമായ ഒന്നു കൂടി ആണെന്നുമുള്ള ഉത്തമബോധ്യം വളര്‍ന്ന് വരുന്ന പുതിയ തലമുറയില്‍ ഒരാള്‍ എന്നുള്ള നിലയില്‍ എനിക്കുണ്ട്. അന്യരെ ഉള്‍ക്കൊള്ളുകയും ചുറ്റുമുള്ളതിനോട് സത്യസന്ധമായി പ്രതികരിക്കുകയും ചെയ്യുക. കാലത്തിനനുസരിച്ച് സ്വഭാവത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരിക. പുതിയ കാര്യങ്ങള്‍ കൗതുകത്തോടെ പഠിക്കുകയെന്നതൊകെ സൗന്ദര്യത്തിന്റെ നിര്‍വചനമായി മാറി കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ ഈ മല്‍സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഈ വിജയത്തില്‍ എന്റെ വ്യക്തിത്വത്തിനും വലിയ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വയം മികവുറ്റതാകാന്‍ ഈ വിജയം പ്രചോദനമാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു – ഹരിണി മോഹൻ നായർ.
 
Miss Queen Kerala uniquetimes
 
മിസ് ക്വീന്‍ കേരളം ഫസ്റ്റ് റണ്ണറപ്പ് ആയതിന് ശേഷം മീനാക്ഷി ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തിയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ? ഇനി വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ് ?
ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ തോല്‍വികളേയും വിജയത്തിന്റെ ചവിട്ടുപടികളാക്കുക എന്ന വാക്യം പിന്തുടരുന്ന ഒരു വ്യക്തിയാണ് ഞാന്‍. നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന തടസ്സങ്ങളും നിരുത്സാഹപ്പെടുത്തലുകളും തരണം ചെയ്യുന്നതിനോടൊപ്പം സ്വയം നേട്ടങ്ങള്‍ കൈവരിക്കണം എന്ന ദൃഢനിശ്ചയം ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ മിസ് ക്വീന്‍ കേരളയില്‍ പങ്കെടുത്ത് വിജയിക്കാനാകാതെ പുറത്തായ വ്യക്തിയാണ് ഞാന്‍. അന്ന് ഞാന്‍ ഉറപ്പിച്ചു അടുത്ത മത്സരത്തില്‍ ഞാന്‍ വിജയകിരീടം അണിയുമെന്ന്.എന്തുകൊണ്ടാണ് എനിക്ക് വിജയിയാകാന്‍ കഴിയാത്തതെന്ന് മനസിലാക്കി, എന്റെ തെറ്റുകള്‍ മനസിലാക്കി അവ തിരുത്തി ഈ മത്സരത്തില്‍ ഞാന്‍ ഫസ്റ്റ് റണ്ണറപ്പ് ആയി. എന്റെ ഇരുപത്തിമൂന്നാമത്തെ മത്സരമാണിത് . അതില്‍ പതിനൊന്നാമത്തെ വിജയവും. വിജയത്തേക്കാളേറെ തോല്‍വികളായിരുന്നു മുന്നില്‍. ഓരോ തോല്‍വി സംഭവിക്കുമ്പോഴും ഞാന്‍ കൂടുതല്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. തീര്‍ച്ചയായും ഈ വിജയത്തോ ടെ എന്നില്‍ വലിയൊരു ഉത്തരവാദിത്തമാണ് വന്നുചേര്‍ന്നിരിക്കുന്നത്. സമൂഹത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ഓരോ തോല്‍വികളും ഓരോ പാഠങ്ങളാണ്. വിജയിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. എന്റെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. വരുത്തേണ്ട മാറ്റം നമുക്ക് ലഭിക്കുന്ന വിമര്‍ശനങ്ങളെ വിലയിരുത്തി അതില്‍ സ്വീകരിക്കേണ്ടവ സ്വീകരിക്കുകയും ആവശ്യമില്ലാത്തവ അവഗണിക്കുകയും ചെയ്യണമെന്നതാണ് – മീനാക്ഷി ഉണ്ണിക്കൃഷ്ണൻ
 
Miss Queen Kerala uniquetimes
 
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൗന്ദര്യമത്സരങ്ങളില്‍ ഒന്നായ മിസ് ക്വീന്‍ കേരള സെക്കന്റ് റണ്ണറപ്പ് എന്നുള്ള നിലയിലും പുതു തലമുറയുടെ പ്രതിനിധി എന്നുള്ള നിലയിലും സൗന്ദര്യമത്സരങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
സങ്കല്‍പ്പങ്ങളെല്ലാം സത്യമാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ ഈ വിശ്വാസം ഊട്ടിയുറപ്പിക്കാനും യഥാര്‍ത്ഥ ആത്മവിശ്വാസമെന്താണെന്ന് മനസ്സിലാക്കാനും സ്വയം തിരിച്ചറിയാനും മിസ് ക്വീന്‍ കേരള 2021 എന്നെ സഹായിച്ചു. ഇത് ‘ഏറ്റവും അസാധാരണമായ ‘സാധാരണ’ കാര്യമാണെന്ന് മനസ്സിലാക്കുക. അതിനാല്‍ എല്ലാ പെണ്‍കുട്ടികളും ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കണമെന്നത് ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ സ്വപ്നങ്ങളുടെ ശക്തിയെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും അറിയുകയും തികഞ്ഞവരായിരിക്കുകയും വേണം. ഇത് യാഥാര്‍ത്ഥ്യമാകുന്നതും ലോകത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നതുമാണ് .അഭിപ്രായങ്ങള്‍ സ്വതന്ത്രവും ശക്തവുമായ പതിപ്പായിരിക്കുക. നിങ്ങളുടെ ഭാവിയുടെ സാധ്യതകള്‍, നിങ്ങള്‍ എവിടെ നിന്നും ആരംഭിക്കുന്നുവെന്നതാണ് നിങ്ങളുടെ ഭാവനയുടെ ആഴം നിര്‍ണ്ണയിക്കുന്നത്. നിങ്ങളെപ്പോലെ മറ്റാരുമില്ല, നിങ്ങളാണ് ഏറ്റവും വലിയ ശക്തി. തിളങ്ങാന്‍ കഴിയുന്ന ഒരു വേദി ഞങ്ങള്‍ക്ക് നല്‍കിയതിന് ‘ മിസ് ക്വീന്‍ കേരള കുടുംബത്തിനും പെഗാസസിനും നന്ദി – മിഷ ജോസ്

 
 
Miss Queen Kerala uniquetimes
 
Miss Queen Kerala uniquetimes
 
 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.