ശബരിമല മേൽശാന്തി നിയമനത്തിൽ മാറ്റംവേണമെന്ന ആവശ്യമുന്നയിച്ച് സമരവുമായി ബി.ഡി.ജെ.എസ്.

ശബരിമല മേൽശാന്തി നിയമനത്തിൽ മാറ്റംവേണമെന്ന ആവശ്യമുന്നയിച്ച് സമരവുമായി ബി.ഡി.ജെ.എസ്.

ശബരിമല മേൽശാന്തി നിയമനത്തിൽ മാറ്റംവേണമെന്ന ആവശ്യമുന്നയിച്ച് സമരവുമായി ബി.ഡി.ജെ.എസ്. തന്ത്രവിദ്യയും പൂജയും പഠിച്ചവരെ ജാതിവിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിയാക്കണമെന്നാണ് ആവശ്യം. എന്നാൽ ഈ മാറ്റം എളുപ്പമല്ലെന്ന നിലപാടിലാണ് ബി.ജെ.പി. താൽക്കാലികമൗനം തുടരുന്നത്.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽപ്പോലും കാര്യമായ ചലനം ഉണ്ടാക്കാതിരുന്ന ബി.ഡി.ജെ.എസിന്റെ അപ്രതീക്ഷിത നീക്കം കൗതുകത്തോടെയാണ് ബി.ജെ.പി. കാണുന്നത്. ഹിന്ദുസംഘടനകൾ ഇക്കാര്യം ചർച്ചചെയ്യട്ടെയെന്നും അവർ പറയുന്നു. ഇക്കാര്യത്തിൽ ശക്തമായ നിലപാടുണ്ടെങ്കിലും ഇപ്പൊഴൊന്നും പറയാനില്ല. ശബരിമല മേൽശാന്തി നിയമനത്തിൽ കാലങ്ങളായി തുടരുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് ബി.ജെ.പിക്ക്‌ വിരോധമൊന്നുമില്ല. അതേസമയം പെട്ടെന്നുള്ള ഈ ആവശ്യപ്പെടലും സമരവും ശ്രദ്ധപിടിച്ചുപറ്റാനുള്ള വഴിയാണെന്നാണ് ബി.ജെ.പി നേതാക്കളുടെ സംശയം. ഹിന്ദുസംഘടനകൾ ഇക്കാര്യം ചർച്ചചെയ്യട്ടെയെന്നും അവർ പറയുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.