വിക്രാന്ത്‌ കടലിലെ കന്നി പരീക്ഷണയാത്ര തുടങ്ങി.

വിക്രാന്ത്‌ കടലിലെ കന്നി പരീക്ഷണയാത്ര തുടങ്ങി.

ഇന്ത്യന്‍ നാവികസേനയ്‌ക്കായി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പല്‍ വിക്രാന്ത്‌ കടലിലെ കന്നി പരീക്ഷണയാത്ര തുടങ്ങി. തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനിയുടെ മൊത്തത്തിലുള്ള പ്രകടനം, ഹള്‍, പ്രധാന പ്രൊപ്പല്‍‌ഷന്‍, ഊര്‍ജ്ജോല്‍പ്പാദന വിതരണ സംവിധാനം, സഹായ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം കടല്‍പരീക്ഷണത്തിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കും. നവംബര്‍ 20 ന് ബേസിന്‍ ട്രയല്‍‌സിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പല്‍‌ഷന്‍‌, പവര്‍‌ ജനറേഷന്‍‌ ഉപകരണങ്ങള്‍‌ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു. 23,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പല്‍ അടുത്ത ആഗസ്റ്റോടെ കമ്മീഷന്‍ ചെയ്യും. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവുമാണ്‌ വിക്രാന്തിനുള്ളത്‌. 14 ഡെക്കുകളിലായി 2,300 കംപാര്‍ട്‌മെന്റുകളുണ്ട്‌. ഏതാണ്ട്‌ 1700 വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്കുവേണ്ടി പ്രത്യേക ക്യാബിനുകളുമുണ്ട്‌. ഒരേസമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിന് 28 മൈല്‍ വേഗതയും 18 മൈല്‍ ക്രൂയിസിങ്‌ വേഗതയും 7,500 മൈല്‍ ദൂരം പോകാനുള്ള ശേഷിയുമാണുള്ളത്‌. കടല്‍പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മിഗ്‌ 29 കെ, സൂപ്പര്‍ സോണിക്‌ ഫൈറ്റര്‍ ജെറ്റുകള്‍, അഡ്വാന്‍സ്‌ഡ്‌ ലൈറ്റ്‌ ഹെലികോപ്‌റ്ററുകള്‍ തുടങ്ങിയവ വിന്യസിച്ചുള്ള പരീക്ഷണങ്ങളും നടത്തും. 2007 ലാണ്‌ കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിന്റെ നിര്‍മാണം തുടങ്ങിയത്‌.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.