കേരളം മുഴുവന്‍ സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനം.

കേരളം മുഴുവന്‍ സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനം.

രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനം. നേരത്തേ കേരളത്തിലെ 11 ജില്ലകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഇതില്‍ ഉള്‍പ്പെടുന്നതോടെ കേരളം മുഴുവന്‍ ഈ പദ്ധതിയുടെ ഭാഗമാകും. രാജ്യത്തെ 470 ജില്ലകളില്‍ ഇത് നിലവില്‍ നടപ്പാക്കിയിട്ടുണ്ട്. പൈപ്പിലൂടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനം ലഭിക്കുന്നു എന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇപ്പോഴുള്ള എല്‍പിജിയെക്കാള്‍ 30% കുറഞ്ഞ വിലയ്ക്കു ലഭ്യമാകും. വീടുകളിലേക്ക് നേരിട്ടു ഗ്യാസ് എത്തുന്നതിനാല്‍ തടസ്സമില്ലാതെ ഗ്യാസ് ലഭിക്കും. ഉപയോഗിക്കുന്ന ഗ്യാസിനു മാത്രം ബില്‍ നല്‍കിയാല്‍ മതിയാകും. രാജ്യത്തെ 53 ശതമാനം ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജില്ലകളില്‍ ഇന്ത്യന്‍ ഓയില്‍ – അദാനി ഗ്യാസ് ലിമിറ്റഡാണു (ഐഒഎജിപിഎല്‍) പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിര്‍വഹണം അറ്റ്ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസിഫിക് ലിമിറ്റ‍ഡിനാണ് (എജി ആന്‍ഡ് പി). ഓരോ സംസ്ഥാനത്തും ഒരു ഭൗമപരിധി നിശ്ചയിച്ചാണ് സിറ്റി ഗ്യാസ് അനുവദിക്കുന്നത്. ഒരു ഭൗമപരിധി എന്നത് മൂന്ന് ജില്ലവരെ ഉള്‍ക്കൊള്ളുന്നതാണ്. രാജ്യത്ത് മൊത്തം 228 ഭൗമപരിധിയിലാണ് നിലവില്‍ ഇത് അനുവദിച്ചിരുന്നത്. രാജ്യത്തെ 53 ശതമാനം ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിട്ടത്. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി.) വാഹനങ്ങള്‍ക്ക് നല്‍കാനുള്ള പമ്പുകളും പ്രവര്‍ത്തിപ്പിക്കാം. ടെന്‍ഡര്‍ നടപടികളിലൂടെയാണ് പുതിയ ജില്ലകളിലെ വിതരണച്ചുമതല ഏല്‍പ്പിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.