വിലവർദ്ധന, ചിക്കന്‍ സ്​റ്റാളുകളില്‍ പരിശോധനയിൽ പ്രതിഷേധവുമായി വ്യാപാരികള്‍

വിലവർദ്ധന, ചിക്കന്‍ സ്​റ്റാളുകളില്‍ പരിശോധനയിൽ  പ്രതിഷേധവുമായി വ്യാപാരികള്‍

കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പിൻറെയും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പിന്റേയും   നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ 23 ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍ശി​പ്പി​ക്കാ​നും വി​ല കൂ​ട്ടി വി​ല്‍ക്കു​ന്ന ക​ട​ക​ളി​ല്‍ വി​ല പു​തു​ക്കി നി​ശ്ച​യി​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി. 230 മു​ത​ല്‍ 240 വ​രെ വി​ല​ക്ക്​ വി​ല്‍ക്കാ​നാ​ണ് അ​നു​മ​തി ന​ല്‍കി​യ​ത്. ആ​റു​ മാ​സ​ത്തി​നിടെ  ​​ ഇ​റ​ച്ചി​ക്കോ​ഴി​ക്ക്​ വി​ല ഇ​ര​ട്ടി​യാ​യി . ഉത്സവസീ​സ​ണു​ക​ള്‍ മു​ന്നി​ല്‍ ക​ണ്ടു​ള്ള വി​ല​ക്ക​യ​റ്റ​മാ​ണി​തെ​ന്ന്​ വ്യാ​പ​ക പ​രാ​തി നിലവിലുണ്ട്. കോ​ഴി​യി​റ​ച്ചി​ക്ക്​ വി​ല കൂ​ടി​യ​തി​ൻറെ  പേ​രി​ല്‍ റീ​ട്ടെ​യി​ല്‍ വ്യാ​പാ​രി​ക​ളെ  ക​ട​ക​ളി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്ര​മ​വി​രു​ദ്ധ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ക​യും  ചെ​യ്യു​ന്ന​ത് തു​ട​ര്‍ന്നാ​ല്‍ പെ​രു​ന്നാ​ളി​ന് ശേ​ഷം ക​ട​ക​ള്‍ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ചി​ക്ക​ന്‍ വ്യാ​പാ​രി സ​മി​തി ജി​ല്ല നേ​താ​ക്ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​ഴി ഉ​ല്‍പ്പാ​ദ​നം കുറവാണെന്നുമാത്രമല്ല . ത​മി​ഴ്‌​നാ​ട്ടിനെയാണ്  നാം ​ആ​ശ്ര​യി​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട് ലോ​ബി വി​ല കൂട്ടുമ്പോൾ  ഇ​വി​ടെ​യു​ള്ള വ്യാ​പാ​രി​ക​ള്‍ക്ക് ഒ​ന്നും ചെ​യ്യാ​ന്‍ പ​റ്റി​ല്ല. ഇ​റ​ച്ചി​ക്കോ​ഴി​ക്ക് 230 മു​ത​ല്‍ 240 രൂ​പ​വ​രെ വി​ല​യു​ണ്ട്. കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ ആ​രെ​ങ്കി​ലും വി​ല്‍ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ന​ഷ്​​ടം സ​ഹി​ച്ചാ​ണ്. ജ​ന​ങ്ങ​ളു​ടെ പ​ഴി​കേ​ട്ട് ക​ച്ച​വ​ടം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇപ്പോഴുള്ളതെന്നും വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി പ്ര​സി​ഡ​ന്‍​റ് സൂ​ര്യ ഗ​ഫൂ​ര്‍, ചി​ക്ക​ന്‍ വ്യാ​പാ​രി സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍​റ് കെ.​വി. റ​ഷീ​ദ്, സെ​ക്ര​ട്ട​റി     മു​സ്ത​ഫ കി​ണാ​ശ്ശേ​രി, കെ.​എം. റ​ഫീ​ഖ് എ​ന്നി​വ​ര്‍ വ്യ​ക്​​ത​മാ​ക്കി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.