യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​റ്റ​ലി..

യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​റ്റ​ലി..

 ​യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലി കിരീടം നേടി. പെനാ​ൽ​ട്ടി​യി​ൽ ഇ​റ്റ​ലി ഗോ​ൾ കീ​പ്പ​ർ ജി​യാ​ൻ​ലു​യി​ഗി ഡോ​ണ​റു​മ്മ​യു​ടെ ക​രു​ത്തു​റ്റ പ്ര​ക​ട​ന​മാ​ണ് ഇറ്റലിക്ക് വി​ജ​യം നേ​ടി കൊ​ടു​ത്ത​ത്. പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ 3-2ന് ​ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​റ്റാ​ലി​ ഈ നേ​ട്ടം കരസ്ഥമാക്കിയത് . 1968-നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​റ്റ​ലി യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ടു​ന്ന​ത്.

നിശ്ചി​ത സ​മ​യ​ത്തിൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ നേ​ടി സ​മ​നി​ല പി​ടി​ച്ച​ശേ​ഷ​മാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്കും പി​ന്നീ​ട് പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ടി​ലേ​ക്കും നീ​ണ്ട​ത്. നിശ്ചിത സമയത്ത് ഇം​ഗ്ല​ണ്ടി​നാ​യി ലൂ​ക്ക് ഷോ​യും ഇ​റ്റ​ലി​യ്ക്കാ​യി ലി​യോ​ണാ​ര്‍​ഡോ ബൊ​നൂ​ച്ചി​യും സ്‌​കോ​ര്‍ ചെ​യ്തു.

Photo Courtesy : Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.