യുവതിക്കെതിരായ പീഢന പരാതിയില്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് മന്ത്രി എകെ ശശീന്ദ്രന്‍, മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി

യുവതിക്കെതിരായ പീഢന പരാതിയില്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് മന്ത്രി എകെ ശശീന്ദ്രന്‍,  മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി

സ്ത്രീപീഢനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതിനൽകി . യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് വീണ എസ്. നായരാണ് പരാതി നല്‍കിയത്. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗും പരാതി നല്‍കിയിട്ടുണ്ട്.

യുവതിക്കെതിരായ പീഢന പരാതിയില്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് മന്ത്രി എകെ ശശീന്ദ്രന്‍. പാര്‍ട്ടിക്കാരനെ പറ്റി ആക്ഷേപം കേട്ടപ്പോള്‍ വിളിച്ചതാണെന്നും പീഢനക്കേസാണ് എന്നറിഞ്ഞതോടെ പിന്‍മാറിയെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കൊല്ലത്തെ നേതാക്കള്‍ പറഞ്ഞതോടെയാണ് നിയോജക മണ്ഡലം പ്രസിഡന്റിനെ വിളിച്ചത്. വിളിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ മകളുടെ കൈക്ക് കയറി പിടിച്ച കാര്യമാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് താന്‍ പറഞ്ഞത്. പീഢന പരാതിയാണെന്നറിഞ്ഞതോടെ താന്‍ അക്കാര്യത്തില്‍ കുടുതലായി ഒന്നും പറഞ്ഞില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
എന്നാല്‍, പരാതിയെ കുറിച്ച്‌ മന്ത്രി എകെ ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പരാതി നല്‍കുന്നതിനും മുന്‍പും പിൻപും എന്‍സിപിയിലെ നേതാക്കള്‍ വിളിച്ചിരുന്നു. പരാതി ല്‍കിയിട്ടും മൊഴിയെടുക്കാനോ കേസ് എടുക്കാനോ പോലിസ് തയ്യാറിയില്ല. ഇക്കാര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെടണമെങ്കില്‍ കേസിലെ ആരോപിതനുമായുള്ള മന്ത്രിയുടെ ബന്ധം വ്യക്തമാകുമെന്നും പരാതിക്കാരി പറഞ്ഞു. എന്‍സിപി നേതാവ് ജി പത്മാകരനെതിരേയുള്ള സ്ത്രീ പീഢന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച്‌ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

കുറച്ച്‌ ദിവസമായി അവിടെ പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അത് താങ്കള്‍ ഇടപെട്ട് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ശശീന്ദ്രന്‍ ഫോണില്‍ പറയുന്നു. സാര്‍ പറയുന്നത് തന്റെ മകളെ ഗംഗാ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ കൈയ്ക്ക് കയറി പിടിച്ച കാര്യമാണോ?. അതേ..അതേ. അത് നല്ല രീതിയില്‍ തീര്‍ക്കണം. സാര്‍ അയാള്‍ ഒരു ബിജെപിക്കാരാനാണ്. അത് എങ്ങനെ നല്ലരീതിയില്‍ തീര്‍ക്കണമെന്നാണ് സാര്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുമ്പോൾ താങ്കള്‍ മുന്‍കൈ എടുത്ത് അത് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. മറ്റുകാര്യങ്ങള്‍ നമുക്ക് ഫോണിലൂടെയല്ലാതെ നേരില്‍ പറയാമെന്നും മന്ത്രി പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പോലിസില്‍ പരാതി നല്‍കിയിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.