ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്‌ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു , പടിഞ്ഞാറന്‍തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത .

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്‌ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു , പടിഞ്ഞാറന്‍തീരത്ത്  ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത .

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്‌ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്‌ച രാത്രി മുതല്‍ ശക്തമായ മഴക്ക്‌ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷക്ക്‌ സമാന്തരമായി ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യതഎന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതുമൂലം കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍തീരത്ത് പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാകും. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടും. ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമാകാന്‍ ന്യൂനമര്‍ദ്ദം സഹായിക്കും.

മണ്‍സൂണ്‍ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്നത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ ദിശയിലും വേഗത്തിലും മാറ്റങ്ങള്‍ ദൃശ്യമാണ്. മൂന്നുദിവസം വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ നിലകൊള്ളുന്ന ന്യൂനമര്‍ദ്ദം ബംഗാളിനും ഒഡിഷക്കും ഇടയില്‍ കരകയറും. 25ന് തീവ്ര ന്യൂനമര്‍ദ്ദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.