പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു.

പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു.

പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. ത‍ൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാതരാതെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അഭിനയലോകത്തേക്ക് ചുവടുവച്ചത്. രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനായിരുന്നു പടന്നയിൽ. വ്യത്യസ്തമായ ചിരിയും ശൈലിയുമായി സിനിമയിൽ തിളങ്ങിയ അദ്ദേഹത്തെ തേടി നിരവധി വേഷങ്ങൾ എത്തി. കൂലിപ്പണിക്കാരനായ കൊച്ചുപടന്നയിൽ തായിയുടെയും കയർത്തൊഴിലാളിയായ മാണിയുടെയും ആറുമക്കളിൽ ഇളയവനായിരുന്നു സുബ്രഹ്മണ്യൻ. പരേതയായ രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.