പെ​ട്രോ​ളി​യം ഉ​ത്പ്പന്ന​ങ്ങ​ള്‍ കൂ​ടി ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താനാകില്ലന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍..

പെ​ട്രോ​ളി​യം ഉ​ത്പ്പന്ന​ങ്ങ​ള്‍ കൂ​ടി ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താനാകില്ലന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍..

പെ​ട്രോ​ളി​യം ഉ​ത്പ്പന്ന​ങ്ങ​ള്‍ കൂ​ടി ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്ധ​ന വാ​റ്റ് നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ജി​എ​സ്ടി​ക്കു പു​റ​ത്ത് മ​ദ്യ​വും ഇ​ന്ധ​ന​വും ആ​ണ് ശേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ ശേ​ഷി​ച്ച നി​കു​തി അ​വ​കാ​ശം കൂ​ടി ക​വ​രാ​ന്‍ കേന്ദ്രത്തിനെ അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ജി​എ​സ്ടി ഇ​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തി​നു​ള്ള നി​കു​തി വി​ഹി​തം കി​ട്ടാ​നാ​യി കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ കൈ​നീ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ നിലവിലുള്ളത്. ഇ​ന്ധ​നം, മ​ദ്യം എ​ന്നി​വ​യി​ല്‍ മാ​ത്ര​മാ​ണു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നി​കു​തി അ​വ​കാ​ശ​മു​ള്ള​ത്. അ​തു കൂ​ടി കേ​ന്ദ്ര​ത്തി​നു ന​ല്‍​കു​ന്ന​തു സം​സ്ഥാ​ന താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​ണ്. അ​തി​നാ​ല്‍ സ​മ്മ​തി​ക്കി​ല്ല. പെ​ട്രോ​ളി​നും ഡീ​സ​ലി​നും രാ​ജ​സ്ഥാ​ന്‍ പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​കു​തി​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു കു​റ​യ്ക്കാ​നാ​കി​ല്ല. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ല്‍ 34 രൂ​പ​യും കേ​ന്ദ്ര​ത്തി​ന്‍റെ നി​കു​തി​യാ​ണ്. അ​തി​ല്‍ 30 രൂ​പ​യും സെ​സ് ഇ​ന​ത്തി​ല്‍ ഈ​ടാ​ക്കു​ന്ന​തു കൊ​ണ്ടു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു ശേ​ഷി​ച്ച നാ​ലു രൂ​പ​യു​ടെ വി​ഹി​ത​മാ​ണു ന​ല്‍​കു​ന്ന​ത്. പെ​ട്രോ​ളി​നും മ​ദ്യ​ത്തി​നും അ​ടു​ത്തി​ടെ കേ​ര​ളം നി​കു​തി കൂ​ട്ടി​യി​ട്ടി​ല്ലെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.