സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റമില്ല , വാരാന്ത്യലോക്ക്ഡൗൺ തുടരും .

സംസ്ഥാനത്ത്  നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റമില്ല , വാരാന്ത്യലോക്ക്ഡൗൺ തുടരും .

സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ കൂടുതലായി നടത്തുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. നിലവിൽ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ദ്ധിച്ചു . മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍. ടി പി ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാഭരണസംവിധാനങ്ങൾ ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജ്ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ കൂടുതൽ ശക്തിപ്പെടുത്തണം. – മുഖ്യമന്ത്രി പറ‍ഞ്ഞു. മൈക്രോ കണ്ടയ്നമെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച്‌ ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.