കോപ്പ അമേരിക്ക കിരീടം അർജന്റീനയ്‌ക്ക്..

കോപ്പ അമേരിക്ക കിരീടം അർജന്റീനയ്‌ക്ക്..

ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവിൽ ബ്രസീലിനെ മറികടന്ന് അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി . 1993-നുശേഷമുള്ള അർജന്റീനയുടെ കിരീട നേട്ടമാണിത്. ഞായറാഴ്ച പുർച്ചെ നടന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അർജന്റീന കോപ്പ കപ്പിൽ മുത്തമിട്ടത്.

22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്റീന ജയം സ്വന്തമാക്കിയത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അർജന്റീനയ്ക്കായി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.