‘കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോ ‘ വിശ്വാസ്യതയുടെ പര്യായം

‘കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോ ‘ വിശ്വാസ്യതയുടെ പര്യായം

1972 ല്‍ ശ്രീ. കെ. കെ. മേനോന്‍ സ്ഥാപിച്ച കോണ്‍കോര്‍ഡ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ സാരഥ്യം 1978 ല്‍ മകന്‍ ശ്രീ. കെ. പ്രേമചന്ദ്രന്‍ ഏറ്റെടുക്കുകയും തന്റെ അശ്രാന്തപരിശ്രമത്തിലൂടെ ഹാര്‍ഡ് വെയര്‍ ഫീല്‍ഡില്‍ കോണ്‍കോര്‍ഡിന്റെ നാമം വിശ്വസനീയമായ ഒരു ബ്രാന്‍ഡ് ആക്കി മാറ്റുകയും ചെയ്തു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ ജീവിതശൈലിക്കനുസൃതമായി റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍ ഡിസൈനിംഗില്‍ പുതിയ രീതികള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ വിശ്വസ്തബ്രാന്‍ഡ് ആയി മാറിയ കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോയുടെ മാനേജിങ് പാര്‍ട്ട്ണര്‍ ശ്രീ. പ്രേം കിഷനുമായി യൂണിക്ടൈംസ് സബ്എഡിറ്റര്‍ ഷീജാ നായര്‍ നടത്തിയ അഭിമുഖം..

Concord Design Studio Uniquetimes

കോണ്‍കോര്‍ഡ്
എന്റര്‍പ്രൈസസില്‍ നിന്നും കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോയിലേക്കുള്ള വളര്‍ച്ച എങ്ങനെയായിരുന്നു?
വാട്ടര്‍ പ്രൂഫിംഗ് രാസവസ്തുക്കള്‍ പ്രധാന ഉത്പ്പന്നമായി, 1972 ല്‍ സ്ഥാപിതമായ വ്യാപാരസ്ഥാപനമാണ് കോണ്‍കോര്‍ഡ് എന്റർപ്രൈസസ്‌. പിന്നീട് 1990 മുതല്‍ ”എബ്‌കോ” എന്ന ബ്രാന്‍ഡിന്റെ വിതരണക്കാരായാണ് കോൺകോർഡ് എന്റര്‍പ്രൈസസ് അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നുവന്നത്. 2006 ലാണ് ഞാന്‍ കോണ്‍കോര്‍ഡ് എന്റർപ്രൈസസിന്റെ ചുമതലയിലേക്ക് വരുന്നത്. പത്തു കൊല്ലം ആയപ്പോള്‍ ഞങ്ങള്‍ കുറെയേറെ ഡീലേഴ്‌സിനെ നേടി. ഹാര്‍ഡ് വെയര്‍ ഷോപ്പുകളിലാണ് പ്രധാനമായും ഞങ്ങള്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നത്. അവര്‍ക്ക് ഈ സാധനങ്ങള്‍ ഡിസ്‌പ്ലേ ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ഞങ്ങള്‍ അതിനായി ഒരു ഡിസ്‌പ്ലേ ഷോറൂം സെറ്റ് ചെയ്തുകൊടുത്തു. അങ്ങനെ പതിയെ എനിക്ക് ഡിസൈനിംഗ് എന്നുള്ള ആശയത്തിലേക്ക് താത്പര്യം തോന്നിത്തുടങ്ങി. ക്രമേണ കാർപെന്റർമാർ ഉള്‍പ്പെടുന്ന ഒരു ടീം ഉണ്ടായി. അപ്പോഴാണ് ഇത് വിപുലമായി ചെയ്തുകൂടേ എന്നൊരു ആശയം മനസ്സിലുദിക്കുന്നതും തല്‍ഫലമായി 2016 ല്‍ കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോ പിറവിയെടുക്കുന്നതും.

Concord Design Studio Uniquetimes
കോണ്‍കോര്‍ഡ് എന്റര്‍പ്രൈസസും കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോയും പരസ്പരപൂരകങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ വര്‍ക്കില്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഹാർഡ്‌വെയേഴ്സ്, അത് നമ്മുടെ സ്വന്തം ബ്രാന്‍ഡ് ആണെങ്കില്‍ വിശ്വാസ്യതയിലും വില്‍പ്പനാനന്തരസേവനത്തിലും മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നത് ഒരു പ്രധാനകാര്യമാണ്. എബ്‌കോ, ഇന്റീരിയറിന് ആവശ്യമായ പുതിയ പുതിയ മെറ്റീരിയ ലുകള്‍ വിപണിയിലിറക്കുമ്പോള്‍, അവ ഉടനെത്തന്നെ ഞങ്ങളുടെ ഇന്റീരിയര്‍ വര്‍ക്കുകളില്‍ ഉള്‍പ്പെടുത്തി ഇന്റീരിയറുകള്‍ക്കു പുതിയമാനം കൊടുക്കാന്‍ സാധിക്കുമെന്നുള്ളതും ഒരു നേട്ടമാണ്. ഇങ്ങനെയാണ് ഈ രണ്ടുകമ്പനികളും പരസ്പരസഹായത്തോടെ വര്‍ത്തിക്കുന്നത്.

Concord Design Studio Uniquetimes
കസ്റ്റമൈസ് ഡ് ഇന്റീരിയര്‍, ഫാസ്റ്റ് ഇന്റീരിയര്‍ ഇവ എന്താണെന്ന് വ്യക്തമാക്കാമോ?
ഓരോ വ്യക്തികളുടെയും വ്യക്തിപരമായ ഇഷ്ടങ്ങള്‍, ആശയങ്ങള്‍, മാനസീകാവസ്ഥ, താല്‍പര്യങ്ങള്‍, സര്‍ഗ്ഗാത്മകത എന്നിവക്കനുസരിച്ച് ഒരു വീടോ ഒരു മുറിയോ ഒരു ഷോറൂമോ നമ്മള്‍ ഡിസൈന്‍ ചെയ്തുകൊടുക്കുന്നതാണ് കസ്റ്റമൈസ്ഡ് ഇന്റീരിയര്‍. ഉദാഹരണത്തിന് പത്ത് കസ്റ്റമര്‍ ഉണ്ടെങ്കില്‍ പത്തുപേര്‍ക്കും ആവശ്യമുള്ളത് കസ്റ്റമൈസ് ഡ് ഇന്റീരിയര്‍ തന്നെയാണ്. ഒരു വീട് വയ്ക്കുക എന്നത് മിക്കവാറും ആള്‍ക്കാരുടേയും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന സംഭവമാണ്. അപ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ ഇന്റീരിയര്‍ ചെയ്ത് ആകര്‍ഷകമാക്കുക എന്നുള്ളത് പ്രധാനമാണ്. അങ്ങനെ വരുമ്പോള്‍ കസ്റ്റമൈസ് ഡ് ഇന്റീരിയറാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടത്. ഫാസ്റ്റ് ഇന്റീരിയര്‍ അല്ലെങ്കില്‍ റെഡിമെയ്ഡ് ഇന്റീരിയര്‍ എന്നത് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് തയ്യാറാക്കിവച്ചിരിക്കുന്നതാണ്. അത് ഒരു തരത്തില്‍ അടിച്ചേല്‍പ്പിക്കല്‍ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെറിയ ബഡ്‌ജറ്റിൽ വീട് പണിയുന്നവര്‍ക്ക് വളരെ പ്രധാനമാണ് റെഡിമെയ്ഡ് ഇന്റീരി യര്‍. അവരുടെ ബഡ്ജറ്റിനനുസരിച്ച് റെഡിമെയ്ഡ് ഇന്റീരിയര്‍ ആണ് അഭികാമ്യം.

ഈ മേഖലയില്‍ നേരിടേണ്ടി
വരുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് ?
സാധാരണ നമ്മുടെ രീതിയനുസരിച്ച്, ഒരു ടി വി വാങ്ങാന്‍ നമ്മളുദ്ദേശിക്കുകയാണെങ്കില്‍ പരിചയക്കാരോട് ഓരോ ബ്രാന്‍ഡിനെക്കുറിച്ചും മോഡലിനെക്കുറിച്ചും തിരക്കും. അതിനുശേഷം ഒരു ബ്രാന്‍ഡ് വാങ്ങാന്‍ തീരുമാനിക്കും. പിന്നെ വെവ്വേറെ കടകളില്‍ പോയി ക്വട്ടേഷന്‍ വാങ്ങും. എന്നിട്ടാണ് നമുക്ക് ആവശ്യമുള്ള ബ്രാന്‍ഡ് വാങ്ങുന്നത്. ഇതേ രീതിവച്ച് ഇന്റീരിയര്‍ ഡിസൈനിങ്ങിനെ സമീപിക്കുന്നവരുമുണ്ട്. അതാണ് ഒരു പ്രധാന വെല്ലുവിളി. എന്തുകൊണ്ടെന്നാല്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിക്ക് ഏതുരീതിയില്‍ വേണമെങ്കിലും മെറ്റീരിയല്‍ മിക്‌സ് ആന്‍ഡ് മാച്ച് ചെയ്ത് വിലയില്‍ കുറവ് വരുത്താം. ക്ലയന്റിന്റെ കണ്ണില്‍പൊടിയിടുക എന്ന് പറയുന്നില്ലേ അങ്ങനെ കാണിക്കാം. സാങ്കേതികമായി ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ ക്ലയന്റ്‌സിന് മനസിലാകില്ല. പ്ലൈവുഡ് തന്നെ വിവിധ ഗ്രേഡുകളില്‍ ഉണ്ട്. എപ്പോഴും നമ്മള്‍ ഇന്റീരിയര്‍ ചെയ്യുമ്പോള്‍ ക്വട്ടേഷന്‍ ഓരോ വേര്‍ഡ് ബൈ വേര്‍ഡ് തന്നെ താരതമ്യം ചെയ്യണം. തലനാരിഴകീറി പരിശോധിക്കുക (Apple to Apple Compariosn) എന്നുപറയും എനിക്ക് ഇത്രയും ആവശ്യമാണ് എന്ന് പറഞ്ഞ് ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ക്വാളിറ്റി ഇല്ലാത്ത മെറ്റീരിയല്‍ ലഭിക്കും. ഇത് തന്നെയാണ് ഈ മേഖല നേരിടുന്ന വെല്ലുവിളി. ഓരോ കസ്റ്റമറും മെറ്റിരിയലുകളുടെ ഗുണനിലവാരം മനസിലാക്കിയതിന് ശേഷം ഇന്റീരിയര്‍ ചെയ്യുന്നതാണ് ഉചിതം.

Concord Design Studio Uniquetimes
പകര്‍ച്ചവ്യാധിയുടെ ഈ
കാലഘട്ടത്തില്‍ നിര്‍മ്മാണമേഖലയില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്നാണ്
താങ്കള്‍ കരുതുന്നത് ?
നിര്‍മ്മാണമേഖലയിലെ തൊഴിലാളികളില്‍ ഏറിയപങ്കും അന്യസംസ്ഥാന തൊഴിലാളികളാണ്. അവർക്ക് വേണ്ടരീതിയില്‍ സംരക്ഷണം കൊടുക്കാനുള്ള നിയമങ്ങള്‍ വരണം. ലോക്ക് ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ കുറെ അനുകൂല നടപടികള്‍ സ്വീകരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ദിവസവേതനം ലഭ്യമാകുന്നതരത്തില്‍ ജോലി ക്രമീകരിക്കേണ്ടതുണ്ട്. എന്റെ അനുഭവത്തില്‍ വിദഗ്ദ്ധതൊഴിലാളികള്‍ ഏറിയപങ്കും അന്യസംസ്ഥാനക്കാരാണ്. അവരെ മാറ്റിനിര്‍ത്തുമ്പോള്‍ നമ്മുടെ നിര്‍മ്മാണമേഖലയിലെ പൂര്‍ണ്ണതയ്ക്ക് ഭംഗം സംഭവിക്കുന്നു. ഇത്തരം നൈപുണ്യമുള്ള തൊഴിലാളികളെ പുനഃരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് അഭിപ്രായം.
കണ്‍സെപ്റ്റ് ഇന്റീരിയര്‍
ഡിസൈനിങ് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ ഒരഭിപ്രായമുണ്ട്.
ഇതിനെക്കുറിച്ച് എന്താണ്
അഭിപ്രായം?
അത് വളരെ തെറ്റായ ധാരണയാണ്. ഒരു വ്യക്തിക്ക്, രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് ആണെങ്കില്‍പോലും മിനിമം ചിലവില്‍ വളരെ ഭംഗിയായിട്ട് ഇന്റീരിയര്‍ ചെയ്യാന്‍ സാധിക്കും. ഇത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. പല ഇന്റീരിയര്‍ ഡിസൈന്‍ കമ്പനികളും പ്രീമിയം രീതിയിലാണ് അവ നിര്‍മ്മിച്ചുകൊടുക്കുന്നത്. ഉദാഹരണത്തിന് മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് ഇന്റീരിയര്‍ ചെയ്യാന്‍ നല്ല തുക ഈടാക്കും. എന്നാല്‍ ഒരു ഉപഭോക്താവിന്റെ ആവശ്യങ്ങളും സ്ഥലസൗകര്യവും അഭിരുചിയും സാമ്പത്തിക സ്ഥിതിയും അറിഞ്ഞ് ഇന്റീരിയര്‍ ചെയ്യുകയാണെങ്കില്‍, കുറഞ്ഞചിലവില്‍ തന്നെ കൂടുതല്‍ മനോഹരവും ഉപയോഗയോഗ്യവുമായ ഇന്റീരിയര്‍ ഒരുക്കാന്‍ സാധിക്കും. ഞങ്ങള്‍ വിശ്വസിക്കുന്നത് ഇടത്തരക്കാര്‍ക്കും പ്രാപ്യമായ ചിലവില്‍ ഇന്റീരിയര്‍ ചെയ്തുകൊടുക്കുന്നതിലാണ്. മൂന്ന് ലക്ഷത്തിന് രണ്ട് കട്ടില്‍, രണ്ട് വാര്‍ഡ്രോബ്, കിച്ചണ്‍ എന്നിവയുള്‍പ്പെടെ ചെയ്ത് കൊടുക്കുന്നുണ്ട്. തൊണ്ണൂറായിരത്തിന് മോഡുലാര്‍ കിച്ചണ്‍, സെറ്റ് ചെയ്തുകൊടുക്കുന്നുണ്ട്. മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് – മൂന്ന് കട്ടില്‍, മൂന്ന് വാര്‍ഡ്‌റോബ്, കിച്ചണ്‍, ഡ്രോയിങ് റൂം എന്ന രീതിയില്‍ ഇന്റീരിയര്‍ ചെയ്യാന്‍ ഏകദേശം നാല് ലക്ഷം രൂപയേ ചിലവ് വരുകയുള്ളൂ. ഏറ്റവും നല്ല മെറ്റീരിയല്‍ വെച്ച് മാത്രമേ ഞങ്ങള്‍ ചെയ്യാറുള്ളു. ഏറ്റവും കൂടുതല്‍ ഞങ്ങള്‍ ബില്ലിംഗ് ചെയ്തിരിക്കുന്നതും മൂന്ന് ലക്ഷം, അഞ്ച് ലക്ഷം എന്നീ റേഞ്ചിലാണ്. ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇടത്തരക്കാരില്‍ ആണെന്നതാണ് വാസ്തവം. അതുകൊണ്ട് കണ്‍സെപ്റ്റ് ഇന്റീരിയര്‍ ഡിസൈനിങ് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ് എന്നുള്ള ധാരണ തെറ്റാണ്.
താങ്കളുടെ ഭാവി പരിപാടികള്‍

Concord Design Studio Uniquetimes
എന്തൊക്കെയാണ് ?
കോഴിക്കോട് ഞങ്ങളുടെ തന്നെ സ്ഥലത്ത് ഇപ്പോള്‍ നാല് നിലകളുള്ള കെട്ടിടം പണിതീര്‍ന്നുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം അവസാനം പുതിയ ഷോറൂം ഉത്ഘാടനമുണ്ടാകും. ”എബ്‌കോ എന്ന ബ്രാന്‍ഡിന്റെ നാഷണല്‍ ഡിസ്‌പ്ലേ സെന്റര്‍, കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോയുടെ ഷോറൂം, ഓഫീസ് എന്നിവയുള്‍പ്പെട്ടതാണ് ഈ കെട്ടിടസമുച്ചയം. 2023 ല്‍ എറണാകുളത്ത് കതൃക്കടവിലും ഞങ്ങളുടെ സ്ഥലത്ത് ബില്‍ഡിംഗിന്റെ പണി ആരംഭിക്കും. തിരുവനന്തപുരത്തും ഒരു ഷോറൂം തുടങ്ങാന്‍ ഉദ്ദേശം ഉണ്ട്. ഇതാണ് നിലവിലുള്ള പ്ലാന്‍. പിന്നെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ഫാക്ടറി ഫുള്ളി ഓട്ടോമാറ്റിക് ആക്കണം എന്ന പ്‌ളാനുമുണ്ട്. ഇപ്പോള്‍ എല്ലാ സൗകര്യങ്ങളും ഫാക്ടറിയിലുണ്ട്. സെമിഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനുള്ള അടിസ്ഥാനപദ്ധതിയില്‍പ്പെട്ടതാണ് പുതിയ ഔട്ട് ലെറ്റുകള്‍ തുടങ്ങുന്നത്. ഇതാണ് ഭാവിപരിപാടികള്‍.
താങ്കളുടെ കുടുംബത്തെക്കുറിച്ച് ?
അച്ഛന്‍ കെ. പ്രേമചന്ദ്രന്‍. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അമ്മ ലത സി എന്‍ ഫെഡറല്‍ ബാങ്കില്‍ നിന്നും വിരമിച്ചു. ഭാര്യ അശ്വനി ശങ്കര്‍, അനിമല്‍ വെല്‍ഫെയര്‍ ഓഫീസറാണ്. വണ്‍നെസ് എന്നപേരില്‍ മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള എന്‍ ജി ഒ നടത്തുന്നു. രണ്ട് മക്കള്‍. എട്ട് വയസുകാരന്‍ പൃഥ്വി കിഷന്‍ ചോയ്‌സ് സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്നു. രണ്ടാമന്‍ നാല് വയസ്സുകാരന്‍ ആരവ് കിഷന്‍ അതേ സ്‌കൂളില്‍ പ്രീ കെ ജി യില്‍ പഠിക്കുന്നു. ഒരു സഹോദരിയുണ്ട് – നീലിമാ ചന്ദ്രന്‍. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആണ്. നീലാംബരി എന്ന ബ്രാന്‍ഡില്‍ ഹാൻഡ്‌മെയ്‌ഡ്‌ ലേഡീസ് ഡ്രെസ്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ നടത്തുന്നതുകൂടാതെ മൂവിങ് ടെംപിള്‍ എന്ന യോഗ ഇന്‍സ്റ്റിട്യൂട്ടും നടത്തുന്നു. ഇതാണ് എന്റെ കുടുംബം.Concord Design Studio

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.