ഇത്തവണത്തെ ടോംയാസ് പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്

ഇത്തവണത്തെ ടോംയാസ് പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്

സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന വി.എ കേശവൻ നായരുടെ സ്മരണയ്ക്കായി നൽകിവരുന്ന ടോംയാസ് പുരസ്കാരത്തിന് ഇത്തവണ എം ടി വാസുദേവൻ നയരെ തിരഞ്ഞെടുത്തു. ഇരുപതാമത് ടോംയാസ് പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്.രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ആഗസ്റ്റ് രണ്ടിന് എം.ടിയുടെ കോഴിക്കോടുള്ള വീട്ടിൽ നടക്കുന്ന ചടങ്ങിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാര്യർ അവാർഡ് സമ്മാനിക്കുമെന്ന് ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി അറിയിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.