അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മിതികളെ ലക്ഷ്യമിട്ട് പാക്-താലിബാൻ തീവ്രവാദികൾ.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മിതികളെ ലക്ഷ്യമിട്ട് പാക്-താലിബാൻ തീവ്രവാദികൾ.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ നിർമ്മിത വസ്തുവകകൾ ലക്ഷ്യമിടാൻ താലിബാനിൽ ചേർന്ന പാകിസ്ഥാനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിർദേശം നൽകിയതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിൽ മൂന്ന് ബില്യൻ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്റെ വിദ്യാഭ്യാസ മേഖലക്കും ഇന്ത്യ വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇവിടെയുള്ള അധ്യാപകരേയും ജീവനക്കാരേയും പരിശീലിപ്പിക്കുന്നതിൽ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിലെ പാക്കിസ്ഥാൻറെ പിന്തുണയുള്ള ഹഖാനി ശൃംഖലയുൾപ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ വർഷങ്ങളായി ഇന്ത്യക്കെതിരെ പ്രവർത്തിച്ചുവരികയാണ്. ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലടക്കം ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്. ഇതൊക്കെ നാമവിശേഷമാക്കുകയാണ് അവരുടെ ലക്‌ഷ്യം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.