മട്ടൻകുറുമ

മട്ടൻകുറുമ

ആവശ്യമായ ചേരുവകൾ

ആട്ടിറച്ചി – 500 ഗ്രാം
തൈര് – 1 കപ്പ്
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് – 3 ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 1 കപ്പ്
ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
വഴനയില – 2 എണ്ണം
ഏലയ്ക്ക – 2 എണ്ണം
കറുവപ്പട്ട – 2 എണ്ണം
ഗ്രാമ്പൂ – 6 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ

തയ്യാറാക്കുന്നവിധം

കഴുകിവൃത്തിയാക്കി വച്ച മട്ടൻ കഷ്ണങ്ങളിലേക്ക് ഇഞ്ചി വെളുത്തുള്ളി
പേസ്റ്റ് , തൈര്, മുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി
യോജിപ്പിക്കുക . 4-5 മിനിറ്റ് ഇത് മാറ്റി വെക്കുക. ഒരു കുക്കറിൽ എണ്ണ ഒഴിച്ച്
ചൂടായി വരുമ്പോൾ വഴനയില , ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ
ചേർക്കുക. ഇതിലേയ്ക്ക് ചെറിയഉള്ളി ചേർത്ത് വഴറ്റുക . ഇതിലേയ്ക്ക്
നേരത്തെ മാരിനേറ്റ് ചെയ്ത് വെച്ച മട്ടണും ആവശ്യത്തിന് വെള്ളവും ചേർത്ത്
ചെറുതീയിൽ 5-6 വിസിൽ കേൾക്കുന്നത് വരെ പാകം ചെയ്യുക. സ്വാദിഷ്ടമായ
മട്ടൻകുറുമ തയ്യാർ.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.