ട്വി​റ്റ​റി​നെ​തി​രെ വീ​ണ്ടും കേ​സ്.

ട്വി​റ്റ​റി​നെ​തി​രെ വീ​ണ്ടും കേ​സ്.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​നെ​തി​രെ വീ​ണ്ടും കേ​സ്. ഉ​ടള്ള​​ക്ക​ത്തി​ന് നി​യ​മ​പ​രി​ര​ക്ഷ ന​ഷ്ട​മാ​യ​തി​നു ശേ​ഷം ട്വി​റ്റ​റി​നെ​തി​രെ എ​ടു​ക്കു​ന്ന നാ​ലാ​മ​ത്തെ കേ​സാ​ണി​ത്. ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ഡ​ൽ​ഹി സൈ​ബ​ർ സെ​ല്ലാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

 കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ തു​ട​ർ​ച്ച​യാ​യി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​താ​യി ക​മ്മീ​ഷ​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ൻ​പ് ര​ണ്ട് ത​വ​ണ സ​മാ​ന​മാ​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മീ​ഷ​ൻ സൈ​ബ​ർ സെ​ല്ലി​നും ഡ​ൽ​ഹി പോ​ലീ​സ് മേ​ധാ​വി​ക്കും ക​ത്ത് എ​ഴു​തി​യി​രു​ന്നു. 

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യു​ടെ വി​ക​ല​മാ​യ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ട്വി​റ്റ​ര്‍ ഇ​ന്ത്യ എം​ഡി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. യു​പി പോ​ലീ​സാ​ണ് ട്വി​റ്റ​ര്‍ ഇ​ന്ത്യ എം​ഡി മ​നീ​ഷ് മ​ഹേ​ശ്വ​രി​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

പു​തി​യ ഐ​ടി ചട്ടാനുസരണം  പ്ര​വ​ർ​ത്തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​വും ട്വി​റ്റ​റു​മാ​യു​ള്ള പോ​ര് ഇനിയും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. കേ​ന്ദ്രനി​ർ​ദേ​ശ​ങ്ങ​ൾ പാലിക്കാത്ത​തി​നാ​ൽ ട്വി​റ്റ​റി​ന് ഇ​ന്ത്യ​യി​ൽ ല​ഭി​ച്ചി​രു​ന്ന നി​യ​മ​പ​രി​ര​ക്ഷ എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.