കൊല്‍ക്കത്തയ്‌ക്ക് ഇനി പുതിയ ക്യാപ്‌റ്റന്‍; നിലവിലെ ക്യാപ്‌റ്റൻ സ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി കാര്‍ത്തിക്

കൊല്‍ക്കത്തയ്‌ക്ക് ഇനി പുതിയ ക്യാപ്‌റ്റന്‍; നിലവിലെ ക്യാപ്‌റ്റൻ സ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി കാര്‍ത്തിക്

ഐപിഎല്‍ 13-ാം സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുക ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന്‍. നിലവിലെ ക്യാപ്‌റ്റനായ ദിനേശ് കാര്‍ത്തിക് തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. തനിക്ക് പകരം ഓയിന്‍ മോര്‍ഗനെ ക്യാപ്‌റ്റനാക്കണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിനെ കാര്‍ത്തിക് അറിയിച്ചു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയെ മോര്‍ഗന്‍ നയിക്കും.

നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന കാര്‍ത്തിക്കിന്റെ ആവശ്യം ടീം മാനേജ്‌മെന്റ് അംഗീകരിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായി കാര്‍ത്തിക് ടീമില്‍ തുടരും. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിനുവേണ്ടി മികച്ച പ്രകടനം നടത്താനുമാണ് താന്‍ ക്യാപ്‌റ്റന്‍സി ഒഴിയാന്‍ ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റിന് നല്‍കിയ കത്തില്‍ കാര്‍ത്തിക് വ്യക്തമാക്കി.
നേരത്തെ, ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് കാര്‍ത്തിക്. മികച്ച ടീം ഉണ്ടായിട്ടും താരങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതില്‍ ദിനേശ് കാര്‍ത്തിക് പരാജയമാണെന്ന് കൊല്‍ക്കത്ത ആരാധകര്‍ അടക്കം പഴിച്ചിരുന്നു.

കാര്‍ത്തിക്കിന്റെ തീരുമാനത്തില്‍ കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് ഞെട്ടല്‍ രേഖപ്പെടുത്തി. ടീമിന് പ്രാധാന്യം നല്‍കുന്ന നായകനാണ് കാര്‍ത്തിക് എന്ന് കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു. കാര്യങ്ങള്‍ കാര്‍ത്തിക്കിന്റെ തീരുമാനത്തിനു വിട്ടുനല്‍കുകയാണ്. കാര്‍ത്തിക്കും മോര്‍ഗനും ഒത്തൊരുമയോടെയാണ് ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പ്രവര്‍ത്തിച്ചതെന്നും ടീം മാനേജ്‌മെന്റ് പറഞ്ഞു.

ക്യാപ്‌റ്റനെന്ന നിലയില്‍ ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ കാര്‍ത്തിക് നടത്തിയ പരീക്ഷണങ്ങള്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണമായെന്നായിരുന്നു പൊതുവെ ഉയര്‍ന്ന വിമര്‍ശനം. ഇതിനു പിന്നാലെയാണ് നായകസ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് താരം ആവശ്യപ്പെട്ടത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.