കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫു​ട്ബോ​ള്‍ ക​ള​ത്തി​ല്‍ മ​ന​പൂ​ര്‍​വം ചു​മ​ച്ചാ​ലും ഇ​നി റെ​ഡ് കാ​ര്‍​ഡ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫു​ട്ബോ​ള്‍ ക​ള​ത്തി​ല്‍ മ​ന​പൂ​ര്‍​വം ചു​മ​ച്ചാ​ലും ഇ​നി റെ​ഡ് കാ​ര്‍​ഡ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് ഒഴിവാക്കിയത് പോലെ ഫുട്‌ബോളിലും പുതിയ തുപ്പല്‍ നിയമം കൊണ്ടുവന്നു, ഫു​ട്ബോ​ള്‍ ക​ള​ത്തി​ല്‍ മ​ന​പൂ​ര്‍​വം ചു​മ​ച്ചാ​ലും ഇ​നി റെ​ഡ് കാ​ര്‍​ഡ് ല​ഭി​ക്കാം. അ​പ​ക​ട​ക​ര​മാം വി​ധം ഫൗ​ള്‍‌ ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു ഇ​തു​വ​രെ ചു​വ​പ്പ് കാ​ര്‍​ഡ് ന​ല്‍​കി​യി​രു​ന്നത്.

എന്നാൽ ഇനി മുതൽ ഗ്രൗണ്ടില്‍ ഒരു താരം എതിര്‍ താരത്തിന് സമീപത്തു നിന്നോ അല്ലെങ്കില്‍ ഒഫീഷ്യല്‍സിന് സമീപത്തുവെച്ചോ ചുമക്കുകയോ തുപ്പുകയോ ചെയ്താല്‍ റഫറിക്ക് ഇനി മുതല്‍ മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാമെന്നാണ് നിയമം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് ആ​ണ് പു​തി​യ നി​യ​മം പ്രഖ്യാപിച്ചത്.

അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ച്‌ അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് ശ്രദ്ധേയമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. എ​ല്ലാ ഫൈ​ളു​ക​ളും പോ​ലെ റ​ഫ​റി​ക്കാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം. അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച്‌ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.