വേലി തന്നെ വിളവ് തിന്നുമ്പോൾ..

വേലി തന്നെ വിളവ്  തിന്നുമ്പോൾ..

ലോകമാകമാനം കോവിഡ് പടർന്ന് പിടിച്ചപ്പോൾ രോഗവ്യാപനം തടയുന്നതിന് ലോകത്തിന് തന്നെ മാതൃകയായതാണ് നമ്മുടെ കേരളം. സർക്കാരും ജനങ്ങളും കൈക്കോർത്ത് പ്രവർത്തിച്ചതിനാലാണ് നമുക്ക് ഈ നേട്ടം കൈവരിക്കാനായത്. ഭരണസിരാ കേന്ദ്രംത്തന്നെ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് ആയ ഈ സാഹചര്യത്തിൽ സമൂഹവ്യാപനത്തിൻ്റെ അവസ്ഥയിലേക്ക് നാടിനെ തള്ളിവിടുന്നതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ആർക്കും ഒഴിഞ്ഞു മാറാനാകില്ല.

 

ജനങ്ങൾക്ക് മാതൃകയാകേണ്ട നേതാക്കൾത്തന്നെ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ശരിയായ രീതിയിൽ ധരിക്കാതെയും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത് വാർത്ത മാധ്യമങ്ങളിലൂടെ നാം കാണുന്നതാണ്. ചാനൽ ക്യാമറകളുടെ മുന്നിൽ മുഖം കാണിക്കാൻവേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവർത്തികൾക്ക് തടയിടാനും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാൻ അവരെ ബോധവത്കരിക്കാനുമുള്ള കടമ മാധ്യമങ്ങൾക്കുണ്ടെന്നുള്ളത് മാധ്യമങ്ങളും മറന്നുപോകുന്നു.

ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവർക്ക് കടുത്ത ശിക്ഷാനടപടികളുണ്ടാവുമെന്നത് ഗവൺമെൻറ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്, ഈ ശിക്ഷണ നടപടികൾ സാധാരണക്കാർക്ക് മാത്രമാണോ ബാധകം? മഹാമാരിയിൽ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കേണ്ടവർത്തന്നെ ഇത്തരത്തിൽ പ്രവർത്തിക്കുമ്പോൾ ശിക്ഷാനടപടികൾ അവർക്കും ബാധകമാക്കണം. ഒത്തൊരുമയോടെ രാഷ്ട്രീയം മറന്ന് കോവിഡിനെതിരെ പോരാടുക എന്നത് മാത്രമാണ് ഇപ്പോൾ നമുക്കുമുന്നിലുള്ളത്.

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.