ചെങ്കൊടി കയ്യിലേന്തി കേരളം: ഇടതുപക്ഷം അധികാരത്തിലേക്ക്

ചെങ്കൊടി കയ്യിലേന്തി കേരളം: ഇടതുപക്ഷം അധികാരത്തിലേക്ക്

cpm--621x414asfdcsdcsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മറികടന്ന് ഇടതുപക്ഷം അധികാരത്തിലേക്ക്. 91 സീറ്റില്‍ എല്‍.ഡി.എഫും 47 സീറ്റില്‍ യു.ഡി.എഫും മുന്നേറിയപ്പോള്‍ നേമത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലും പൂഞ്ഞാറില്‍ പി.സി ജോര്‍ജും വിജയം നേടി.

പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ പലരും കാലിടറി വീണതും ബി.ജെ.പിക്ക് പലയിടങ്ങളിലും വ്യക്തമായ ലീഡ് ലഭിച്ചതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി. മന്ത്രി കെ. ബാബു, നടന്‍ ജഗദീഷ്, ഷിബു ബേബി ജോണ്‍, നികേഷ് കുമാര്‍ എന്നിവരുടെ തോല്‍വിയും ഒ.രാജഗോപാലിന്റെയും പി.സി ജോര്‍ജിന്റെയും ചരിത്രം കുറിച്ച വിജയവും ഏവരെയും അമ്പരിപ്പിച്ചു.

എല്‍.ഡി.എഫ് മുന്നോട്ടുവെച്ച വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും എല്‍.ഡി.എഫില്‍ അര്‍പ്പിച്ച പ്രതീക്ഷ ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, യു.ഡി.എഫിന്റെ പരാജയത്തിന് മുന്നണിക്കും പാര്‍ട്ടിക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടൈന്നും കോണ്‍ഗ്രസ്സ് തിരിച്ചുവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

അടുത്ത പേജില്‍ തുടരുന്നു

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.