Published On: Wed, Oct 4th, 2017

കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് യോഗി ആദിത്യനാഥ്

 

yogiകണ്ണൂര്‍: സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സി.പി.എമ്മും സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രീയ അക്രമങ്ങളാണ് കേരളത്തില്‍ അരങ്ങേറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ കൊലപാതകങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്നും കേരളത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും സര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തുറന്നു കാണിക്കാനാണ് ബി.ജെ.പി ജനരക്ഷായാത്ര നടത്തുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തില്‍ അക്രമം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ ക്രിമിനല്‍ സംഘം എത്തിയിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഇവരുടെ പ്രകോപനങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy: Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് യോഗി ആദിത്യനാഥ്