Published On: Thu, Feb 22nd, 2018

അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി

 

sitaram-yechury_650x400_41462000799തൃശ്ശൂര്‍: അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമരാഷ്ട്രീയത്തിലൂടെ നഷ്ടം നേരിട്ടിട്ടുള്ളത് സി.പി.എമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ് സി.പി.എമ്മിന്റെ ശൈലിയെന്നും തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. രാഷ്ട്രീയ ആക്രമണം ആര്‍.എസ്.എസിന്റെ മൗലികസ്വഭാവമാണെന്നും സി.പി.എമ്മിന്റെ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആര്‍.എസ്.എസ് മതനിരപേക്ഷത തകര്‍ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനേന്ദ്ര മോദിയായിരിക്കുകയാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. സി.പി.എം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി