Published On: Wed, Jul 11th, 2018

മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം നിരാശാജനകം; വിമന്‍ ഇന്‍ സിനിമ കളക്ടീവ്

wcc
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം നിരാശാജനകമായിരുന്നെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാര്‍മ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ടെന്നും ഈ കാര്യത്തില്‍ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് വ്യക്തമാക്കി. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനകള്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളില്‍ നടക്കേണ്ട സംവാദങ്ങളിലും വിശ്വാസവും പ്രതീക്ഷയുമുള്ളതിനാല്‍ വരാനിരിക്കുന്ന ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും WCC ഫേസ്ബുക്കിലൂടെ അറിയിച്ചു.

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം നിരാശാജനകം; വിമന്‍ ഇന്‍ സിനിമ കളക്ടീവ്