Published On: Thu, Jun 21st, 2018

മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

face

മുഖം ഭംഗിയായും വൃത്തിയായും സംരക്ഷിക്കാന്‍ നാം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചര്‍മ്മത്തിന് തിളക്കം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ഇടയ്ക്കിടെ മുഖം കഴുകുന്നവരാണ് ഏറെയും. എന്നാല്‍ അമിതമായി മുഖം കഴുകുന്നതും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാം.

മുഖം കഴുകുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നു:
വെറുതെ മുഖത്ത് വെള്ളം തളിയ്ക്കുന്നതിലൂടെ ചര്‍മ്മം വൃത്തിയാകില്ല. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും പൊടികളും കളയാന്‍ എപ്പോഴും ഫേസ് വാഷോ സോപ്പോ ഉപയോഗിച്ച് മുഖം കഴുകണം. മാത്രമല്ല, സോപ്പ് പത പൂര്‍ണ്ണമായും കഴുകിക്കളഞ്ഞതായി ഉറപ്പുവരുത്തണം.

ഇടയ്ക്കിടെ മുഖം കഴുകാന്‍ മറക്കരുത്. ഫേസ് വാഷും ടിഷ്യൂ പേപ്പറും എപ്പോഴും ബാഗില്‍ കരുതുക. സോപ്പോ ഫേസ് വാഷോ അലര്‍ജിയുണ്ടാക്കുന്നുവെങ്കില്‍ ചര്‍മ്മരോഗവിദഗ്ധനെ സമീപിക്കുക. മുഖത്ത് കലകളോ അലര്‍ജിയോ ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ ഒഴിവാക്കണം.
ചകിരിയോ മറ്റ് ഏതെങ്കിലും വസ്തുവോ ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യരുത്. അത് എപ്പിഡെര്‍മെല്‍ കോശങ്ങളെ ബാധിക്കും. മുഖം തുടയ്ക്കാന്‍ ടിഷ്യു പേപ്പറോ സോഫ്റ്റ് ടവ്വലോ ഉപയോഗിക്കാം. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ മുഖത്ത് അമര്‍ത്തിത്തുടയ്ക്കരുത്. വെള്ളം ടവ്വലിലേക്ക് വാര്‍ന്നുപോകും വരെ ഒപ്പിയെടുക്കാം.
ഷാമ്പൂവിലെയും സോപ്പിലെയും ആല്‍ക്കലൈന്‍ ലെവല്‍ മുഖചര്‍മ്മത്തിലെ ആര്‍ക്കലൈന്‍ ലെവലുമായി ഒത്തുപോകണമെന്നില്ല. അതിനാല്‍ വീര്യം കുറഞ്ഞ ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് ഫലപ്രദം. മുഖം വൃത്തിയാക്കിയശേഷം മാത്രം സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുക.

ഉറങ്ങുന്നതിനുമുമ്പ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യണം. ഇതിനായി മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കാം. കഴിയുന്നതും തണുത്തവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതാണ് നല്ലത്. ചൂടുവെള്ളം ചര്‍മ്മകോശങ്ങള്‍ക്ക് ഹാനികരമാണ്.

 

Photo Courtesy : Google/ images are subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍