Published On: Fri, Nov 3rd, 2017

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി : കളക്ടറുടെ ചര്‍ച്ച വിജയകരം

വിഴിഞ്ഞം: വിഴിഞ്ഞത്ത് പ്രദേശവാസികള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറുമായി നടന്ന ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗികരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. അന്താരാഷട്ര തുറമുഖ നിര്‍മ്മാണ മേഖലയെ സ്തംഭിപ്പിച്ച് കഴിഞ്ഞ പതിനൊന്നു ദിവസമായി സമരം നടക്കുകയായിരുന്നു. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്ഥിരം സമിതിയെ നിയോഗിക്കാന്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി.
വിഴിഞ്ഞം ഇടവക കമ്മിറ്റി ഭാരവാഹികളും ഹാര്‍ബര്‍ സമിതി അംഗങ്ങളും കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. സമരം തുടങ്ങിയ ദിവസം തന്നെ ജില്ലാ കളക്ടര്‍ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും നിര്‍മ്മാണം തടഞ്ഞുകൊണ്ടുള്ള സമരവുമായി പ്രദേശവാസികള്‍ മുന്നോട്ടുപോകുകയായിരുന്നു. നിര്‍മ്മാണം തടസപ്പെടുത്തികൊണ്ടുള്ള സമരത്തില്‍ തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ്  സര്‍ക്കാരിനെ അതൃപ്തി അറിയിച്ചതോടെയാണ് ചര്‍ച്ചക്ക് കളക്്ടര്‍ വീണ്ടും തയ്യാറായത്.

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി : കളക്ടറുടെ ചര്‍ച്ച വിജയകരം