Published On: Thu, Dec 7th, 2017

വിമാനം: ടീസര്‍ കാണാം

 

vimanamപൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന വിമാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണ, അലന്‍സിയര്‍, ലെന, സുധീര്‍ കരമന, അനാര്‍ക്കലി മരൈക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വന്തമായി നിര്‍മ്മിച്ച് വിമാനം പറത്തിയ ബധിരനും മൂകനുമായ സജി തോമസ് എന്ന ഇടുക്കി സ്വദേശിയുടെ കഥയാണ് വിമാനം പറയുന്നത്. ജെ.സി ഡാനിയേല്‍, മൊയ്തീന്‍ എന്നീ കഥാപാത്രങ്ങള്‍ക്കുശേഷം പൃഥ്വിരാജ് വീണ്ടും മറ്റൊരു ജീവചരിത്രത്തിന്റെ ഭാഗമാവുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗോപീസുന്ദറാണ് വിമാനത്തിന്റെ സംഗീതസംവിധായകന്‍.

 

 

 

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വിമാനം: ടീസര്‍ കാണാം