Published On: Fri, Apr 12th, 2019

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു.

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് കേസ്.

തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കേ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നും ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14 കോടി 96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നു കാണിച്ചാണ് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കിയത്.

പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഡ്രഡ്ജര്‍ വാങ്ങുന്നതിന് എട്ടുകോടി രൂപയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ ഇതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഡ്രഡ്ജര്‍ വാങ്ങിയത്.

ഹോളണ്ടില്‍നിന്നുള്ള ഒരു കമ്പനിയില്‍നിന്നാണ് ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയത്. ഈ കമ്പനിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു.