Published On: Fri, Aug 31st, 2018

വാഹന ഇൻഷുറൻസ് നിരക്കിൽ വർധന ..നാളെ മുതൽ ദീർഘകാല പ്രീമിയം ഒരുമിച്ചടക്കണം

പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവർ നാളെ മുതൽ തേ‍ഡ് പാർട്ടി ഇൻഷുറൻസ് ഇനത്തിൽ കൂടുതൽ തുക ചെലവിടേണ്ടി വരും .കാറുകൾക്കു മൂന്നു വർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു വർഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിർദേശം നാളെ മുതൽ നടപ്പാകുന്നതിനാലാണിത്. വാഹനം ആരെയെങ്കിലും ഇടിച്ചുണ്ടാകുന്ന അപകടത്തിൽ നഷ്ടപരിഹാരമേകുന്നതും തേഡ് പാർട്ടി ഇൻഷുറൻസ് വഴിയാണ്.തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വർഷംതോറും ഇതു പുതുക്കുന്നതിൽ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീർഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.വാഹനം വാങ്ങുമ്പോൾ എടുക്കുന്ന കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് രണ്ടു ഘടകങ്ങളാണുള്ളത്. സ്വന്തം വാഹനത്തിന്റെ കേടുപാടിനോ നഷ്ടത്തിനോ ധനസഹായ പരിരക്ഷയേകുന്ന ഓൺ ഡാമേജ് , ഈ വാഹനം മൂലം മറ്റു വ്യക്തികൾക്കോ വസ്തുവകകൾക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവയാണ് . ഇൻഷുറൻസ് നിയന്ത്രണ–വികസന അതോറിറ്റി (ഐആർഡിഎ) യാണ് തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം പ്രഖ്യാപിക്കുന്നത്.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വാഹന ഇൻഷുറൻസ് നിരക്കിൽ വർധന ..നാളെ മുതൽ ദീർഘകാല പ്രീമിയം ഒരുമിച്ചടക്കണം